ആംആദ്മി ഭരണത്തിലേക്ക് ;കെജ്‌രിവാള്‍ മുഖ്യമന്ത്രിയാവും

am admi partyദില്ലി : കോണ്‍ഗ്രസ്സുമായി ചേര്‍ന്ന് ആംആദ്മി ദില്ലിയില്‍ സര്‍ക്കാര്‍ രൂപികരിക്കും. ആംആദ്മി രാഷ്ട്രീയ കാര്യ സമിതി യോഗത്തിലാണ്് തീരുമാനം. അരവിന്ദ് കെജ്‌രിവാള്‍ മുഖ്യമന്ത്രിയാവും. മനീഷ് സിസോദിയ, വിനോദ് കുമാര്‍, രാഖി ബിര്‍ല എന്നിവര്‍ മുഖ്യമന്ത്രിമാരാവും. ഡിസംബര്‍ 26 ന് സത്യപ്രതിജഞ ചെയ്ത് പാര്‍ട്ടി അധികാരമേല്‍ക്കും. ജന്തര്‍മന്ദറില്‍ വെച്ചാണ് സത്യപ്രതിഞ്ജ നടക്കുക.

28 അംഗങ്ങളാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്. 8 അംഗങ്ങളുള്ള കോണ്‍ഗ്രസ്സിന്റെ പിന്തുണ സ്വീകരിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം തന്നെ പാര്‍ട്ടി വ്യക്തമാക്കിയിരുന്നു.

അരവിന്ദ് കെജ്‌രിവാള്‍ വാഗ്ദാനങ്ങള്‍ നിറവേറ്റാന്‍ സാധിക്കട്ടെ എന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്സ് നേതാവുമായ ഷീലാ ദീക്ഷിത് ആശംസിച്ചു.

ഭരണത്തില്‍ വന്ന സമൂഹത്തിലെ വിഐപി ക്ലാസിനും ബ്യൂറോ ക്രാറ്റുകള്‍ക്കും വേണ്ടിയല്ല ആംആദ്മി നിലനില്‍ക്കുകയെന്നും പാര്‍ട്ടിയുടെ മന്ത്രിമാര്‍ക്ക് ഇന്നത്തെ മന്ത്രിമാരുടേതു പോലുള്ള സൗകര്യങ്ങള്‍ ആവശ്യമില്ലെന്നും കെജ്‌രി വാള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ആം ആദ്മി പാര്‍ട്ടിയുടേത് ജനങ്ങളെ വഞ്ചിക്കുന്ന തരുമാനമാണെന്ന് ബിജെപി പ്രതികരിച്ചു.