കവാസാക്കിയുടെ പുത്തന്‍ മോഡലുകള്‍ വിപണിയില്‍

kawasaki-ninja-250rയുവാക്കളുടെ മനംകീഴടക്കിയ കവാസാക്കിയുടെ രണ്ട് പുത്തന്‍ മോഡലുകള്‍ കൂടി ഇന്ത്യന്‍ വിപണിയില്‍ എത്തിയിരിക്കുന്നു. കവാസാക്കി സെഡ് 1000 , നിഞ്ജ 1000 എന്നീ പുതിയ മോഡലുകളാണ് വിപണിയിലെത്തിയിരിക്കുന്നത്. 12.50 ലക്ഷം രൂപയാണ് ഇവയുടെ എക്‌സ് ഷോറൂം വില. നേക്കഡ് സ്ട്രീറ്റ് ഫെറ്ററായ സെഡ് 1000 ന്റെ ഫെയറിങ്ങുള്ള പുതിയ പതിപ്പാണ് നിജ 1000. ഇവ രണ്ടിന്റെയും എഞ്ചിനും വര്‍ക്കിങ്ങുമൊക്കെ ഒരു പോലെയാണ്. 138 ബിഎച്ച്പി 110 എന്‍ എം ശേഷിയുള്ള 1043 സിസി, ഫോര്‍, സ്‌ട്രോക്ക് ലിക്യുഡ് കൂള്‍ഡ,് കൂടാതെ നാല് സിലിണ്ടര്‍ എഞ്ചിനുമാണ് ഇവക്കുള്ളത്. 6 സ്പീഡ് ഗിയര്‍ ബോക്‌സുമാണ് ഇതിലുള്ളത്.

2013-kawasaki-z100

പൂര്‍ണ്ണമായും ജപ്പാനില്‍ നിര്‍മ്മിച്ച് ഇറക്കുമതി ചെയ്ത മോഡലുകളാണ് ഇവിടെ വില്‍പ്പനക്കെത്തുന്നത്. ഈ രണ്ട് പുത്തന്‍ മോഡലിനും എബിഎസ് ഉണ്ട്. ബജാജ് ഓട്ടോയാണ് കവാസാക്കി ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നത്.

ഈ രണ്ട് പുത്തന്‍ മോഡലുകള്‍ കൂടി വിപണിയിലെത്തിയതോടെ കവാസാക്കി മോഡലുകള്‍ 6 എണ്ണമായി.