ഏഷ്യയിടെ മോസ്റ്റ് സെക്‌സി വുമണ്‍ കത്രീന കൈഫ്

katrina-kaif-katrina-kaif-6114617-1280-1024ഏഷ്യയിടെ മോസ്റ്റ് സെക്‌സി വുമണ്‍ ആയി കത്രീന കൈഫിനെ തിരഞ്ഞെടുത്തു. ഇത് നാലാം തവണയാണ് കത്രീന കൈഫിനെ തേടി ഈ അംഗീകാരം എത്തുന്നത്. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈസ്റ്റേണ്‍ ഐ മാഗസിന്‍ നടത്തിയ ഓണ്‍ ലൈന്‍ സര്‍വ്വേയിലൂടെയാണ് കത്രീനയെ തിരഞ്ഞെടുത്തത്.

പ്രിയങ്ക ചോപ്ര, ദീപിക പദുകോണ്‍, ടെലിവിഷന്‍ താരം ദൃഷ്ടി ധമി എന്നിവരെ പിന്തള്ളിയാണ് കത്രീന കൈഫ് ഒന്നാംസ്ഥാനം സ്വന്തമാക്കിയത്.

തനിക്ക് ലഭിക്കുന്ന ഏത് പുരസ്‌കാരങ്ങളേക്കാളും വലുതാണ് ജനങ്ങള്‍ തിരഞ്ഞെടുത്ത് നല്‍കുന്ന ഈ പുരസ്‌കാരമെന്ന് കത്രീന പറഞ്ഞു.