കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കും

kasturiranaganദില്ലി : കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനുള്ള തത്ത്വത്തിലുള്ള അംഗീകാരം പിന്‍വലിച്ചു. റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം പിന്‍വലിച്ചത്. പശ്ചിമഘട്ട സംരക്ഷണത്തെ കുറിച്ച് പഠിക്കുന്നതിന് പുതിയ സമിതിയെ രൂപികരിക്കാനും വനം പരിസ്ഥിതി മന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. പുതിയ സമിതി ആരുടെ നേതൃത്വത്തിലായിരിക്കുമെന്ന് വ്യക്തമല്ല.

പരിസ്ഥിതി ലോല മേഖലയായി കണ്ടെത്തിയ സ്ഥലങ്ങളില്‍ വിലക്കിയിട്ടുള്ള കാര്യങ്ങള്‍ ചൂണ്ടികാട്ടി ഓഫീസ് മെമ്മോറാണ്ടം ഇറക്കിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിക്കുകയും ചെയ്തിരുന്നു. പുതുതായി ഖനനം, പാറപൊട്ടിക്കല്‍, മണല്‍ ഖനനം, താപവൈദ്യുത പദ്ധതികള്‍ എന്നിവ പാടില്ലെന്നും നിലവിലുള്ള പദ്ധതികള്‍ വിപുലീകരിക്കുന്നതിന് 20,000 ചതുരശ്രമീറ്ററോ അതിനുമുകളിലോ ഉള്ള കെട്ടിടങ്ങള്‍ അനുവദിക്കരുത.് 50 ഹെക്ടറോ അതിന് മുകളിലോ ഉള്ള ടൗണ്‍ഷിപ്പുകളും, വികസനപദ്ധതികളും പാടില്ലെന്നും 150000 ചതുരശ്ര മീറ്ററിലുള്ള കെട്ടിട സമുച്ചയങ്ങള്‍ പാടില്ല. ചുവപ്പു കാറ്റഗറിയിലുള്ള വ്യവസായങ്ങള്‍ പാടില്ല തുടങ്ങിയ വ്യവസ്ഥകളായിരുന്നു ഉള്‍പ്പെടുത്തിയിട്ടുള്ളത്.

കേരളം, ഗോവ സര്‍ക്കാരുകള്‍ കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനെ രേഖാ മൂലം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഒട്ടേറെ രാഷ്ട്രീയ പ്രാധാന്യമുള്ള ഈ തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നതിന് നവംബര്‍ 16 ന് നല്‍കിയ തത്ത്വത്തിലുള്ള അംഗീകാരമാണ് പിന്‍വലിച്ചിരിക്കുന്നത്.