Section

malabari-logo-mobile

കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പുറത്തിറങ്ങി

HIGHLIGHTS : തിരു : കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പുറത്തിറക്കി. കേരള ജൈവ വൈവിധ്യ ബോര്‍ഡാണ് പരിഭാഷ പുറത്തിറക്കിയത്. ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ റിപ...

kkതിരു : കസ്തുരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പുറത്തിറക്കി. കേരള ജൈവ വൈവിധ്യ ബോര്‍ഡാണ് പരിഭാഷ പുറത്തിറക്കിയത്. ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ലഭ്യമാകും.

റിപ്പോര്‍ട്ടിനെ കുറിച്ച് വ്യക്തമായ അറിവില്ലാത്തതിനാലാണ് ജനങ്ങള്‍ ആശങ്കപെടുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്. നവംബര്‍ പതിനാറാം തിയ്യതി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയത്തിന്റെ ഓഫീസ് നിര്‍മ്മാണ ഘട്ടത്തിന്റെ മലയാളം പകര്‍പ്പുണ്ട്. ഈ കരട് നോട്ടിഫിക്കേഷന്‍ പൊതുജന മദ്ധ്യത്തില്‍ അവതരിപ്പിച്ച് ബന്ധപ്പെട്ട എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും വിധേയമായി റിപ്പോര്‍ട്ട് അന്തിമമായി രേഖപ്പെടുത്തും എന്നും ഓഫീസ് മെമ്മോറാണ്ടത്തില്‍ പറയുന്നു.

sameeksha-malabarinews

മണല്‍ ഖനനം, പാറ ഖനനം, താപോര്‍ജ്ജ നിലയങ്ങള്‍, 20,000 ചതുരശ്രമീറ്ററും അതിലേറെയുമുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍, റെഡ് കാറ്റഗറി, വ്യവസായങ്ങള്‍ എന്നിവ സംബന്ധിച്ച അപേക്ഷകള്‍ പരിസ്ഥിതി മൃദുല പ്രദേശങ്ങളെ സംബന്ധിച്ച് പുനഃപരിശോധിക്കുകയും അത് നിരസിക്കുകയും ചെയ്യുമെന്ന് മെമ്മോറാണ്ടത്തില്‍ പറയുന്നു. പുറത്തിറക്കിയിട്ടുള്ള കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ വായിച്ചു നോക്കി ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താമെന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!