കരുണാനിധി അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധി (94) അന്തരിച്ചു. ചെന്നൈ കാവേരി ആശുപത്രിയില്‍ ചികിത്സയിരിക്കെയാണ് മരണം സംഭവിച്ചത്. 6.10 ഓടെയാണ് മരണം്. കഴിഞ്ഞ പത്തു ദിവസമായി വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അദേഹം ചികിത്സയിലായിരുന്നു.

1924 ജൂണ്‍ 23 ന് തിരുക്കുവല്ലെയ് ഗ്രാമത്തില്‍ മുത്തുവേലുവിന്റെയും അഞ്ചുഗത്തിന്റെയും മകനായാണ് മുത്തുവേല്‍ കരുണാനിധിയുടെ ജനനം. ചെറുപ്രായത്തില്‍ തന്നെ നാടകത്തിലും സിനിമയിലും അഭിനയിക്കാന്‍ അദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. 14 വയസുമുതല്‍ പൊതു പ്രവര്‍ത്തന രംഗത്തും പ്രവര്‍ത്തിച്ചു തുടങ്ങി. തിരക്കഥാകൃത്തായാണ് അദേഹം സിനിമയില്‍ കരിയര്‍ ആരംഭിച്ചത്. രാജകുമാരിയാണ് ആദ്യസിനിമ. 1957 ല്‍ 33 ാമത്തെ വയസിലാണ് കുളത്തലൈ എന്ന സ്ഥലത്തു നിന്നും അസംബ്ലി സീറ്റിലേക്ക് അദേഹം മത്സരിക്കുന്നത്.