ഇനിയൊരു കാര്‍ഗില്‍ ഉണ്ടാവാന്‍ അനുവദിക്കില്ല;ജനറല്‍ ദല്‍ബീര്‍ സിങ്‌ സുഹാഗ്‌

25-1437816743-30-suhag5കാശ്‌മീര്‍: ഇനിയൊരു കാര്‍ഗില്‍ ആവര്‍ത്തിക്കാന്‍ ഇന്ത്യന്‍ കരസേന അനുവദിക്കില്ലെന്ന്‌ സേനാ മേധാവി ജനറല്‍ ദല്‍ബീര്‍ സിങ്‌ സുഹാഗ്‌. ജമ്മുകാശ്‌മീരില്‍ കാര്‍ഗില്‍ യുദ്ധത്തിന്റെ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക്‌ ആദരാഞ്‌ജലി അര്‍പ്പിച്ച്‌ സംസാരിക്കവെയാണ്‌ സേനാമേധാവി ഇക്കാര്യം വ്യക്തമാക്കിയത്‌.

കാര്‍ഗില്‍ യുദ്ധവിജയത്തിന്റെ 16 ാമത്‌ വാര്‍ഷികമായ വിജയ്‌ ദിവസ്‌ ആഘോഷങ്ങള്‍ക്ക്‌ ജൂലൈ 20 ന്‌ തുടക്കമായിരുന്നു. ഞായറാഴ്‌ചയാണ്‌ വിജയ്‌ ദിവസ്‌. ചടങ്ങിന്റെ ഭാഗമായി വിവധ മതപണ്ഡിതന്‍മാരുടെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകളും ദീപം തെളിയിക്കലും നടത്തി.

1999 ലാണ്‌ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള കാര്‍ഗില്‍ യുദ്ധം ആരംഭിച്ചത്‌. കശ്‌മീരില്‍ നിയന്ത്രണ രേഖ ലംഘിച്ച്‌ ഇന്ത്യന്‍ പ്രദേശത്തേക്ക്‌ പാകിസ്ഥാന്‍ സൈന്യം നുഴഞ്ഞു കയറിയതാണ്‌ യുദ്ധത്തിനു കാരണമായത്‌. 490 ലധികം പേരുടെ ജീവന്‍ യുദ്ധത്തില്‍ ഇന്ത്യക്ക്‌ നഷ്ടമായി. യുദ്ധത്തില്‍ വിജയം ഇന്ത്യക്കായിരുന്നു.