Section

malabari-logo-mobile

ശ്രീശാന്ത്‌ കുറ്റവിമുക്തന്‍

HIGHLIGHTS : ദില്ലി: ഐ പി എല്‍ വാതുവെപ്പ്‌ കേസ്‌ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളയുള്ളവരെയെല്ലാം വെറുതെ വിട്ടു. ദില്ലി സബ്‌ ജ്യൂഡീഷ്യന്‍ മജിസ്‌ട്രേറ്റ്‌ നീന ബന്‍സാല്...

sreesanth1760ദില്ലി: ഐ പി എല്‍ വാതുവെപ്പ്‌ കേസ്‌ ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ളയുള്ളവരെയെല്ലാം വെറുതെ വിട്ടു. ദില്ലി സബ്‌ ജ്യൂഡീഷ്യന്‍ മജിസ്‌ട്രേറ്റ്‌ നീന ബന്‍സാല്‍ കൃഷ്‌ണയാണ്‌ വിധി പറഞ്ഞത്‌.ശ്രീശാന്തിന്‌ വലിയ വിജയമാണ്‌ ഈ വിധിയിലൂടെ ഉണ്ടായിരിക്കുന്നത്‌. എല്ലാവരോടുമുള്ള നന്ദി ശ്രീശാന്ത്‌ ആദ്യ പ്രതകരണത്തില്‍ വ്യക്തമാക്കി.

കേസന്വേഷിക്കാന്‍ കൂടുതല്‍ സമയം വേണമെന്നും വിധി പറയുന്നത്‌ മാറ്റിവെയ്‌ക്കണമെന്നും ദല്ലി പോലീസ്‌ അഭിഭാഷകന്‍ ഇന്ന്‌ രണ്ട്‌ മണിക്ക്‌ കോടതി ചേര്‍ന്നപ്പോള്‍ ആവശ്യപ്പെട്ടിരുന്നു ഇതെ തുടര്‍ന്നാണ്‌ വിധി നാല്‌ മണിയിലേക്ക്‌ മാറ്റിയത്‌. പലതവണ മാറ്റിവെച്ച കേസിലാണ്‌ ഇപ്പോള്‍ നിര്‍ണായക വിധി വന്നിരിക്കുന്നത്‌. ലോകകപ്പ്‌ കളിക്കുന്ന ദിവസത്തേക്കാള്‍ പ്രധാനമാണ്‌ തിനിക്ക്‌ ഈ ദിവസം എന്നാണ്‌ വിധി വരുന്നതിന്‌ മുമ്പ്‌ ശ്രീ പ്രതികരിച്ചത്‌.

sameeksha-malabarinews

2013 മെയ്‌ ഒന്‍പതിന്‌ മൊഹാലിയില്‍ കിങ്‌സ്‌ ഇലവന്‍ പഞ്ചാബുമായി നടന്ന മല്‍സരത്തില്‍ വാതുവെയ്‌പ്‌കാരുടെ നിര്‍ദേശപ്രകാരം തന്റെ രണ്ടാം ഓവറില്‍ പതിനാല്‌ റണ്‍സിലേറെ വിട്ടുകൊടുക്കാന്‍ ശ്രീശാന്ത്‌ ശ്രമിച്ചുവെന്നാണ്‌ ദില്ലി പോലീസിന്റെ കണ്ടെത്തല്‍. ദാവൂദ്‌ ഇബ്രാഹിം ഛോട്ടാ ഷക്കീല്‍ തുടങ്ങിയ അധോലോക സംഘാംഗങ്ങളാണ്‌ വാതുവെയ്‌പ്‌ നിയന്ത്രിച്ചിരുന്നത്‌. കേസില്‍ 42 പ്രതികളില്‍ 36 പേരെ മാത്രമാണ്‌ പിടികൂടിയത്‌. മഹാരാ,്‌ട്ര സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും (മക്കോക്ക) വഞ്ചന,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ്‌ പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!