കണ്ണൂരില്‍ പോലീസ് നാടന്‍ ബോംബുകള്‍ കണ്ടെത്തി

കണ്ണൂര്‍: പാനൂരില്‍ പോലീസ് നാടന്‍ ബോംബുകള്‍ കണ്ടെത്തി. പുത്തൂര്‍ പുല്ലമ്പ്ര ദേവീക്ഷേത്രത്തിന് സമീപത്തെ സ്വാമി മഠത്തിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് ഏഴ് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്.

ബോംബുകള്‍ ഉഗ്രസ്‌ഫോടകശേഷിയുള്ളവയാണ്. ഈ ബോംബുകള്‍ അടുത്തകാലത്ത് നിര്‍മിച്ചവയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഈ പ്രദേശം സിപിഎം ബിജെപി സംഘര്‍ഷ മേഖലയാണ്.