തന്നെ വളഞ്ഞിട്ട് ആക്രമിക്കുന്നു: കലാഭവന്‍ മണി.

Kalabhavan-Mani22കൊച്ചി: കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയെന്ന വാര്‍ത്ത കലാഭവന്‍മണി നിഷേധിച്ചു. ഇന്ന് രാവിലെ 5.30 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വന്നിറങ്ങിയ തന്റെ കയ്യില്‍ ധരിച്ചിരുന്ന വള അഴിച്ചുവെക്കാന്‍ തന്നേട് ആവശ്യപ്പെടുകയായരുന്നു. ആവശ്യപ്പെട്ടപ്പോള്‍ അത് ഊരിക്കൊടുക്കുകയായിരുന്നെന്നും വലിച്ചെറിഞ്ഞിട്ടില്ലെന്നും മണി പറഞ്ഞു. താന്‍ അപമര്യാദയായി പെരുമാറിയിട്ടുണ്ടോ എന്നറിയാന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാവുമല്ലോ എന്നും മണി ചോദിച്ചു.

ഒമ്പത് വര്‍ഷമായി താന്‍ ഉപയോഗിക്കുന്ന വളയാണിതെന്നും അഞ്ച് പവന്‍ സ്വര്‍ണമുപയോഗിച്ചാണ് ഇതുണ്ടാക്കിയതെന്നും വളയ്ക്കുളളില്‍ ഇരുമ്പുപയോഗിച്ചിട്ടുണ്ടെന്നും മണി പറഞ്ഞു.

ചാഞ്ഞുകിടക്കുന്ന മരമായതിനാലാണ് തന്റെ മുകളില്‍ പാഞ്ഞുകയറുന്നതെന്നും താന്‍ താഴ്ന്ന നിലയില്‍ നിന്ന് വളര്‍ന്നുവന്നതുകൊണ്ടാകാം തന്നോടിത്തരത്തില്‍ പെരുമാറുന്നതെന്നും മണി പറഞ്ഞു.

കുവൈത്തില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പരിശോധനയ്ക്കിടെ തന്റെ ബ്രേസലേറ്റ് ഉദ്യോഗസ്ഥരുടെ മേശപ്പുറത്തേക്ക് വലിച്ചെറിഞ്ഞുവെന്നാണ് മണിക്കെതിരായ പരാതി. ബ്രേസ്‌ലേറ്റ് ഗവണ്‍മെന്റിലേക്ക് കണ്ടുകെട്ടുമെന്ന് കസ്റ്റംസ് അറിയിച്ചു.

കലാഭവന്‍ മണി ക്‌സറ്റംസിനോട് അപമര്യാദയായി പെരുമാറി.