കലാഭവന്‍ മണി ക്‌സറ്റംസിനോട് അപമര്യാദയായി പെരുമാറി.

images (1)കൊച്ചി: നടന്‍ കലാഭവന്‍ മണി കസ്റ്റംസ് ഉദ്യോഗസ്ഥരോട് അപമര്യാദയായി പെരുമാറിയതായി പരാതി. പരാതി കസ്റ്റംസ് സൂപ്രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് കൈമാറി. നെടുമ്പാശേരി വിമാനത്താവളത്തില്‍ വെച്ചാണ് മണി അപര്യാദയായി പെരുമാറിയതെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്.

ഇന്ന് രാവിലെ 6.30 ഓടെ കുവൈത്തില്‍ നിന്നും നെടുമ്പാശേരിയില്‍ വന്നിറങ്ങിയ കലാഭവന്‍ മണിയുടെ കയ്യിലണിഞ്ഞിരുന്ന ബ്രേസ്‌ലേറ്റ് സ്വര്‍ണമാണോ എന്ന് ചോദിച്ചപ്പോളാണ് മണി പ്രകോപിതനായത്. മണി തന്റെ ബ്രേസ്‌ലേറ്റ് ഊരി ഓഫീസിലെ മേശയിലേക്ക് വലിച്ചെറിഞ്ഞ് ഇറങ്ങിപ്പോയി എന്നാണ് പരാതി.

പതിവില്‍ കവിഞ്ഞ വലിപ്പവും കനവുമുള്ള ബ്രേസ്‌ലേറ്റ് കണ്ടതാണ് തങ്ങള്‍ ഇതെ കുറിച്ച് അന്വേഷിക്കാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ പരാതിയില്‍ പറയുന്നത്. ബ്രേസ്്‌ലേറ്റിന് 22 പന്‍ തൂക്കം വരും.

50000 രൂപയില്‍ കൂടുതല്‍ വിലവരുന്ന സ്വര്‍ണാഭരണങ്ങള്‍ ദേഹത്ത് ധരിച്ചാണെങ്കിലും ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ പ്രത്യേക അനുമതി പത്രം വേടിക്കണം. എവിടെനിന്നാണ് സ്വര്‍ണം വാങ്ങിയതെന്നുള്ള രേഖകള്‍ ഹാജരാക്കണം. വിദേശത്തേക്ക് പോകുമ്പോള്‍ തന്നെ കൈവശമുള്ളതാണെങ്കില്‍ അതിന്റെയും രേഖകള്‍ ഹാജരാക്കണം.

നേരത്തെ അതിരപ്പള്ളിയില്‍ വെച്ച് വനപാലകരെ മണി ആക്രമിച്ചുവെന്ന പരാതിയും അതല്ല തിരിച്ച് തന്നെയാണ് ആക്രമിച്ചതെന്നുള്ള മണിയുടെ മറ്റൊരു പരാതിയു ഉയര്‍ന്നിരുന്നു. ഈ കേസില്‍ മണി ജാമ്യത്തിലിറങ്ങിയതാണ്.