കടലുണ്ടിക്കടവില്‍ ബൈക്ക് യാത്രികരായ ദമ്പതികള്‍ക്ക് നേരെ സിനിമാസ്റ്റൈല്‍ ആക്രമണം

വള്ളിക്കുന്ന്:ബൈക്കിൽസഞ്ചരിക്കുകയായിരുന്ന ദമ്പതികൾക്ക് നേരെ ക്കടലുണ്ടിക്കടവ് പാലത്തിനു മുകളിൽ വെച്ചു സിനിമ സ്റ്റൈലിൽ ആക്രമിക്കാൻ ശ്രമം.ഇവരുടെ നിലവിളികേട്ട് മത്സ്യത്തൊഴിലാളികളും നാട്ടുകാരും എത്തിയതോടെ സംഘം കാറിൽ കയറി ഓടിച്ചു പോവുകയായിരുന്നു.വ്യാഴാഴ്ച രാവിലെ കോഴിക്കോട് മലപ്പുറം ജില്ലാതിർത്തിയായ ക്കടലുണ്ടിക്കടവ് പാലത്തിനു മുകളിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.ചാലിയം കപ്പലങ്ങാടി സ്വെദേശികളായ ദമ്പതികൾ മൂന്നു വയസുകാരനായ കുട്ടിയുമൊത്ത് പോവുന്നതിനിടെ കാറിൽ എത്തിയ നാലംഗ സംഘം ബൈക്കിനെ വിലങ്ങിട്ടു നിർത്തി ആക്രമിക്കാൻ ശ്രെമിക്കുകയായിരുന്നു.ഇവരുടെ നിലവിളികേട്ട് നാട്ടുകാർ ഓടി എത്തിയപ്പോഴേക്കും സംഘം ഓടി രക്ഷപെട്ടതായി നാട്ടുകാർ പറഞ്ഞു.യുവതിയുടെ ഭർത്താവിന് തലക്ക് അടിയേറ്റിട്ടുമുണ്ട്.അക്രമിക്കാനായി കൊണ്ടുവന്ന ആയുധം ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്.നാട്ടുകാർ വിവരം അറിയിച്ചതാനുസരിച്ചതിന്റെ അടിസ്ഥാനത്തിൽ പരപ്പനങ്ങാടി എസ്.ഷമീറിന്റെ നേതൃത്തത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ആയുധം കസ്റ്റഡിയിൽ എടുത്തു.കുടുംബകലഹം ആണ് ആക്രമണത്തിന് പിന്നിൽ എന്നാണ് പോലീസ് പറയുന്നത്.ഇതുവരെ ആയിട്ടും ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് പോലീസ് പറഞ്ഞു.