ജസ്റ്റിസ് പി.എസ്.ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

തിരുവനന്തപുരം: മംഗളം ടെലിവിഷന്‍ മാര്‍ച്ച് 26ന് സംപ്രേഷണം ചെയ്ത വാര്‍ത്തയെപ്പറ്റി അന്വേഷണം നടത്താന്‍ നിയുക്തമായ ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചു.

രണ്ട് വാള്യങ്ങളിലായി 405 പേജുകളുളള റിപ്പോര്‍ട്ടാണ്  സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ചേംബറിലെത്തി കമ്മീഷന്‍ സമര്‍പ്പിച്ചത്.