മൂന്നാക്കല്‍ പള്ളി ഭരണം വഖഫ് ബോര്‍ഡ് എറ്റെടുത്തു

mosqueവളാഞ്ചേരി : മലപ്പുറം ജില്ലയിലെ പ്രശസ്തമായ മുസ്ലീം തീര്‍ത്ഥാടനപളളികളിലൊന്നായ എടയൂര്‍ പൂക്കാട്ടരിയിലെ മൂന്നാക്കല്‍ ജുമാമസ്ജിദിന്റെ ഭരണം ഇനി മുതല്‍ വഖഫ് ബോര്‍ഡിന്റെ കീഴില്‍. ചൊവ്വാഴച ഉച്ചയോടെയാണ് വഖഫ് ബോര്‍ഡ് അധികൃതര്‍ നേരിട്ടെത്തി ഭരണമേറ്റെടുത്തത്.

അരിനേര്‍ച്ചയില്‍ വന്‍തുക വരുമാനം ലഭിക്കുന്ന പള്ളിയാണിത്. ഇത് ചിലവഴിക്കുന്നതു സംബന്ധിച്ച് വിവിധ പരാതികളും കേസുകളും നിലനില്‍ക്കുന്നുണ്ട്. പ്രധാനമായും പാരമ്പര്യമായി മുത്തവല്ലിയാണോ, തിരഞ്ഞെടുത്ത ഭരണസമിതിയാണോ ഭരണം നടത്തേണ്ടത് എന്ന തര്‍ക്കവും രൂക്ഷമായിരുന്നു. ഇതേ തുടര്‍ന്നുണ്ടായ പള്ളിയുടെ ഭരണപരമായ അനശ്ചിതത്ത്വം ഒഴിവാക്കാന്‍ താത്കാലിക മുത്തവല്ലിയെ ബോര്‍ഡ് നിയമിച്ചിരുന്നു.

ഈ പള്ളിയിലേക്ക് നേര്‍ച്ചയായി ലഭിക്കുന്ന അരി ജാതിമതഭേദമന്യ സമീപഗ്രമാങ്ങളിലുള്ള പാവപ്പെട്ട പതിനായിരത്തിലധികം കുടുംബങ്ങള്‍ക്ക് സൗജന്യമായി നല്‍കിവരാറുണ്ട്.

കൂടാതെ വിജിലന്‍സിന്റെയും വഖഫ് എന്‍ക്വയറി കമ്മീഷന്റെയും റിപ്പോര്‍്ടുകളുടെ അടിസ്ഥാനത്തില്‍ കുടിയാണ് ് ഇപ്പോഴുണ്ടായിട്ടുള്ള് നടപടി.