ജെഎസ്എസ് പിളര്‍ന്നു

200px-Jsslogoആലപ്പുഴ:യുഡിഎഫിലെ ഇടത് സംഘടനയെന്നറിയപ്പെടുന്ന ജെഎസ്എസ് പിളര്‍ന്നു. രണ്ടുദിവസമായി ആലപ്പുഴയില്‍ നടന്നു വരുന്ന ജെഎസ്എസ് സംസ്ഥാന സമ്മേളന പ്രതിനിധികളില്‍ ഭൂരിപക്ഷം പേരും പാര്‍ട്ടി യുഡിഎഫ് വിടണമെന്ന ആവശ്യം ഉയര്‍ത്തിയതോടെ എന്‍ രാജന്‍ ബാബുവുമടക്കമുള്ളവര്‍ ഇന്ന് സമ്മേളനത്തിനെത്തിയിരുന്നില്ല. യുഡിഫ് ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനമെടുക്കുകയാണെങ്കില്‍ പുതിയ സംഘടന രൂപീകരിക്കാനാണ് ഇവരുടെ തീരുമാനം. ഇന്നുച്ചക്കു തന്നെ രാജന്‍ ബാബു ആലപ്പുഴയില്‍ സാമാന്തര കണ്‍വെന്‍ഷന്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

എന്നാല്‍ ഗൗരിയമ്മക്ക് യുഡിഎഫ് വിട്ടുപോകാന്‍ തടസമെന്നുമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇന്നലെ വരെ പ്രസിഡന്റ് രാജന്‍ ബാബുവും ഒരു വിഭാഗവും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ ഇന്നുച്ചയ്ക്ക് ഗൗരിയമ്മ ജെഎസ്എസ് വിടുമെന്ന പ്രഖ്യാപനം നടത്തുമെന്ന് ഉറപ്പായതോടെയാണ് രാജന്‍ ബാബു പക്ഷം സമാന്തര സമ്മേളനത്തിന് ഒരുക്കങ്ങള്‍ തുടങ്ങിയത്. കെ കെ ഷാജുവും രാജന്‍ ബാബുവിനൊപ്പമുണ്ട്. ഇപ്പോള്‍ യുഡിഎഫ് വിടുന്നതിന് മതിയായ കാരണങ്ങളില്ലെന്നാണ് രാജന്‍ ബാബു വിന്റെ പക്ഷം.

1994 ല്‍ സിപിഎമ്മിലെ പ്രമുഖ നേതാവായിരുന്ന ഗൗരിയമ്മ പാര്‍ട്ടിവിട്ട രാഷ്ട്രീയ സാഹചര്യത്തില്‍ പിറന്ന പാര്‍ട്ടിയാണ് ജനാതിപത്യ സംരക്ഷണ സമിതി(ജെഎസ്എസ്). അന്നുമുതല്‍ യുഡിഎഫിന്റെ ഭാഗമാണ് ജെഎസ്എസ്.