ജോസ് കെ മാണിയുടെ പത്രികാ സമര്‍പ്പണം നീട്ടിവെച്ചു.

jose kmaniകോട്ടയം : വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് മത്സരിക്കുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംപിയുമായ ജോസ് കെ മാണിയുടെ നാമനിര്‍ദ്ദേശ പത്രിക സ്വീകരിക്കുന്നത് നീട്ടിവെച്ചു. പട്ടികയില്‍ മന്ത്രി കെ എം മാണി ഒപ്പിട്ട രേഖകള്‍ ഉള്ളതിനെതിരെ എല്‍ഡിഎഫ് പരാതി നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പത്രിക സ്വീകരിക്കുന്നത് നീട്ടിവെച്ചത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും നാളെ വരണാധികാരി പരിശോധിക്കും.

ബുധനാഴ്ച ജോസ് കെ മാണിക്ക് പറയാനുള്ളത് കേട്ടതിന് ശേഷം തീരുമാനമെടുക്കും.

കോട്ടയത്ത് കേരളാകോണ്‍ഗ്രസ്സ് ഡമ്മി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല.