ജിഷയുടെ ഘാതകരെ തൂക്കിക്കൊല്ലണം; കെപിഎസി ലളിത

Untitled-1 copyകൊച്ചി: പെരുമ്പാവൂരില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ കുറ്റവാളിയെ തൂക്കിക്കൊല്ലണമെന്ന്‌ പ്രശസ്‌ത നടി കെപിഎസി ലളിത. ജിഷയ്‌ക്ക്‌ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട്‌ ഇടതുസഹയാത്രികരായ വനിതകഥള്‍ കൊച്ചിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്‌മ ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു അവര്‍.

“ആ അമ്മ എത്രപാത്രം കഴുകിയും എത്ര എച്ചില്‍ വാരിയുമായിരിക്കും മകളെ എല്‍എല്‍ബി വരെ പഠിപ്പിച്ചത്. എന്നിട്ടെന്തായി ? ഒന്നും ആകാതെകണ്ട് എവിടെയോ ഏതോ ഒരു നീചന്റെ കൈയ്യില്‍ പെട്ടിട്ട് അങ്ങനെപോയി. അവനെ അതേപോലെ തന്നെ തൂക്കിക്കൊല്ലണം എന്ന് മാത്രമാണ് എനിക്ക് പറയാനുള്ളത്”. കെപിഎസി ലളിത പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ മുന്‍നിര്‍ത്തി കവിതാവിഷ്‌കാരവും ചിത്രരചനയും നടന്നു. ഡിവൈഎഫ്‌ഐയുടെ യുവതി കൂട്ടായ്മയായ സമയുടെ നേതൃത്വത്തില്‍ തെരുവുനാടകവും സംഘടിപ്പിച്ചു. സിനിമാ താരങ്ങളായ മഞ്ജു പിള്ള, സജിതാ മഠത്തില്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.