ജിഷ വധം: അമീറുള്ളിന് ജാമ്യമില്ല

ameerul-islamകൊച്ചി : പെരുമ്പാവൂരിലെ നിയമവിദ്യാര്‍ഥിനി ജിഷയെ കൊന്ന കേസില്‍ പ്രതി അമീറുള്‍ ഇസ്ളാമിന് കോടതി ജാമ്യം നിഷേധിച്ചു. അമീറുള്ളിന്റെ ജാമ്യഹര്‍ജി പരിഗണിച്ച എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് പ്രതിക്ക് ജാമ്യം നിഷേധിച്ചത്. പ്രതികളെ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും നാടുവിട്ട് പോയേക്കാമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ അറിയിച്ചു. നാടുവിട്ടുപോയാല്‍ വിചാരണ സമയത്ത് ഹാജരാക്കാന്‍ സാധിക്കാതെ വരുമെന്നുമുള്ള പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്.

അതിനിടെ ജിഷയെ കൊന്നത് താനല്ല അനാറുള്‍ ഇസ്ളാം ആണെന്ന് അമീറുള്‍ കോടതിയില്‍ പറഞ്ഞു. കേസിലെ കുറ്റപത്രം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ച സ്വീകരിച്ചു.

1500ലേറെ പേജുള്ള കുറ്റപത്രത്തിന്റെ പരിശോധന തിങ്കളാഴ്ച പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിരുന്നില്ല. ജിഷയെ കൊന്ന കേസില്‍ അസം സ്വദേശി അമീറുള്‍ ഇസ്ളാമിനെ പ്രതിയാക്കി ശനിയാഴ്ചയാണ് പൊലീസ് കുറ്റപത്രം നല്‍കിയത്.
 

Related Articles