ജിദ്ദയില്‍ കഴുത എന്ന്‌ വിളിച്ചതിന്‌ ഉടമസ്ഥയുടെ കുട്ടിയുടെ മേല്‍ തിളച്ച എണ്ണയൊഴിച്ച്‌ ജോലിക്കാരി

സൗദി: ജോലിക്കാരിയെ കഴുത എന്ന്‌ വിളിച്ചതിന്‌ വീട്ടുഉടമസ്ഥയുടെ കുട്ടിയുടെ മേല്‍ തിളച്ചഎണ്ണ ഒഴിച്ച്‌ ജോലിക്കാരിയുടെ പ്രതികാരം. ആക്രമണത്തില്‍ കുട്ടിയുടെ ശരീരമാസകലം പൊള്ളലേറ്റിട്ടുണ്ട്‌.

ജിദ്ദയിലെ റെഡ്‌ സീ പോര്‍ട്ടലിലെ അപാര്‍ട്ടുമെന്റിലാണ്‌ ഈ ദാരുണ സംഭവം അരങ്ങേറിയത്‌. പ്ലാസ്റ്റിക്‌ സര്‍ജറിയിലൂടെ മാത്രമെ കുട്ടിയുടെ രൂപം പഴയപോലെ മാറ്റിയെടുക്കാന്‍ കഴിയുകയൊള്ളുവെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌.

അതെസമയം യാതൊരു പ്രകോപനവും ഇല്ലാതെയാണ്‌ ജോലിക്കാരി കുട്ടിയെ ഉപദ്രവിച്ചതെന്നാണ്‌ മാതാപിതാക്കള്‍ പറയുന്നത്‌.