ജിദ്ദയില്‍ ചെമ്മാട് സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു

ജിദ്ദ: ബലദിൽ ഇലക്ട്രോണിക്സ് കടകൾ നടത്തുകയായിരുന്ന മലപ്പുറം ചെമ്മാട് കളിയാട്ടമുക്ക് മാളിയേക്കൽ സെയ്ത് (51) ഹൃദയാഘാതം മൂലം നിര്യാതനായി. നെഞ്ചുവേദയനെ തുടർന്ന് സുഹൃത്തിനെ വിളിച്ചെങ്കിലും സുഹൃത്ത് എത്തുന്നതിന് മുമ്പ്മരണം സംഭവിച്ചു. ഇതിന് മുമ്പ് ബലദിൽ മൊബൈൽ ഷോപ്പും നടത്തിയിരുന്നു. 25ന് വർഷമായി സൗദിയിലുള്ള ഇദ്ദേഹം ഒരാഴ്ചമുമ്പാണ് ലീവ് കഴിഞ്ഞെത്തിയത്. റുവൈസിലായിരുന്നു താമസം.
ഭാര്യ: സുഹറാബി. മക്കൾ: ഷൗക്കത്ത്, അൻസാം (ഇരുവരും ജിദ്ദ), അമീറ, സിനാൻ. മരുമകൻ: സാലിഹ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപാകാനുള്ളനടപടികൾ നടന്നുവരുന്നു.