ജിദ്ദയിൽ മലയാളി യുവാവ് നിര്യാതനായി; വിവരമറിഞ്ഞെത്തിയ പിതൃസഹോദരനും ഹൃദയാഘാതത്തിൽ മരിച്ചു

ജിദ്ദ: ഷറഫിയയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പെരിന്തൽമണ്ണ ഉച്ചാരക്കടവ് സൽമാൻ (24) വയസ് ഹൃദായാഘാതം മൂലം
നിര്യാതനായി. വിവരമറിഞെത്തിയ സൽമാന്റെ പിതൃസഹോദരൻ ഉമർ (53)മൃതദേഹം കണ്ടയുടൻ കുഴഞ്ഞു വീണു. സ്ഥലത്തെത്തിയ
കെഎംസിസി നേതാവ് റസാഖ് അണക്കായി ഉൾപ്പെടെയുള്ളവർ ഉമറിനെ മഹ്ജർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു.

ഉച്ചാരക്കടവ് ചക്കുപുരക്കൽ മാനു എന്ന മുഹമ്മദിന്റെ
മകനാണ് സൽമാൻ. നികാഹ് കഴിഞ്ഞു തിരിച്ചെത്തിയ സൽമാൻ വിവാഹ സൽക്കാരത്തിനായി നാട്ടിലേക്ക് പോകാനുള്ള  രുക്കത്തിലായിരുന്നുവെന്ന്
ബന്ധുക്കൾ പറഞ്ഞു. ജിദ്ദയിൽ ജോലി ചെയ്യുന്ന കുഞ്ഞുട്ടിയും മക്കയിൽ ജോലി ചെയ്യുന്ന ബഷീറും സഹോദരങ്ങളാണ്.

സൽമാന്റെ പിതൃ സഹോദരനായ ഉച്ചാരക്കടവ് ചക്കുപുരക്കൽ ഉമർ ജിദ്ദ ഷറഫിയയിൽ തയ്യൽ ജോലിയാണ് ചെയ്തിരുന്നത്.ഭാര്യ ഹാജിറ.ഫാത്തിമത്തു നജ്മ,മുഹമ്മദ് നബാൻ,മുഹമ്മദ് അസ്‌ലം എന്നിവർ മക്കളാണ്. ഉമറിന്റെ സഹോദരന്മാരായ അലി, അബൂബക്കർ എന്നിവർ ജിദ്ദയിലാണ് ജോലി ചെയ്യുന്നത്.

മൃതദേഹം മഹ്ജർ കിംഗ് അബ്ദുൽ അസീസ് മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.