ജിദ്ദയില്‍ കനകാംഗി അഞ്ചാം വാര്‍ഷികം വര്‍ണ്ണാഭമായി കൊണ്ടാടി 

ജിദ്ദ:അഞ്ചു വര്‍ഷമായി ജിദ്ദയില്‍ പ്രവര്‍ത്തിക്കുന്ന കനകാംഗി സംഗീത വിദ്യലയത്തിന്റെ അഞ്ചാം വാര്‍ഷികം ഹംദാനിയ്യ അല്‍ വഫ ഓഡിറ്റോറിയത്തില്‍ വെച്ച് ആഘോഷിച്ചു .

കനകാംഗി ആദ്യാപിക കലാഭവന്‍ ധന്യാപ്രശാന്തിന്‍റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിക്കുന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് അവതരിപ്പിച്ച കച്ചേരി
ജിദ്ദയിലെ ശുദ്ധ സംഗീതത്തിന്‍റെ ആദ്യ വേദിയായി ചരിത്രം കുറിച്ചു
അഞ്ചു വിത്യസ്തകള്‍ അടങ്ങിയ എട്ടു താളങ്ങളില്‍  പതിനെട്ടോളം രാഗത്തില്‍ മലയാളം തമിഴ് തെലുങ്ക് കന്നഡ തുടങ്ങിയ ഭാഷകളില്‍ ഉള്ള ദൈവസ്തുതികളും തനത് ഗാനങ്ങളും അടങ്ങുന്ന മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള കച്ചേരിയില്‍ നാല് വയസ്സുമുതല്‍ നാല്‍പ്പത്തിരണ്ടു വയ്യസ്സ് വരെ പ്രായമുള്ള എഴുപത്തിരണ്ടോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. ജിദ്ദക്ക് പുറമേ യാന്‍ബുവില്‍നിന്നുള്ള വിദ്യാര്തികളും ഉണ്ടായിരുന്നു.

കെ ജെ കോയയുടെ നേത്രത്തില്‍ ശ്യാം റെസിന്‍ ഹാഷിം എന്നിവര്‍ ചേര്‍ന്ന് പക്കമേളം വായിച്ചു .
കവിത സേനാപതി യാസ് തിരൂരങ്ങാടി എന്നിവര്‍ അവതാരകരായ ചടങ്ങില്‍ ശോളി കാവുങ്ങല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. രാംകുമാര്‍ അയ്യര്‍ ഗോപി നെടുങ്ങാടി ഷിബു തിരുവനന്തപുരം ഉണ്ണികൃഷ്ണന്‍പ്രണവം  മജീദ്‌ നഹ  ഹഖ് തിരൂരങ്ങാടി എന്നിവര്‍ സംസാരിച്ചു.