ജിദ്ദയില്‍ മസ്തിഷ്‌ക ആഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു

ജിദ്ദ: മേലാറ്റൂർ എടപ്പറ്റ പുല്ലുപറമ്പ് സ്വദേശി ജോഷി ജോർജ് (38) മരണപ്പെട്ടു. മസ്തിഷ്ക ആഘാതം സംഭവിച്ചതിനെ തുടർന്ന് ജോലിക്കിടെ കോണിയിൽ നിന്നും താഴെ വീഴുകയായിരുന്നു. കഴിഞ്ഞ ചെവ്വാഴ്ച്ച രാവിലെയായിരുന്നു സംഭവം നടന്നത്. തുടർന്ന് ജിദ്ദയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് കിംഗ് ഫഹദ് ഹോസ്പിറ്റലിലെ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

ശാര ഹിറയിലെ സ്വകാര്യ എയർ കൻണ്ടിഷൻ കമ്പനിയിലാരിരുന്നു ജോലി ചെയ്യ്തിതിരുന്നത്.

അനിയൻ ജിഷോ സെൽസിൽ അനിയന്റെ ഭാര്യ ദീപ അൽജൗഫിൽ മിലിറ്ററി ഹോസ്പിറ്റലിൽജോലി ചെയ്യുന്നു രണ്ടുപേരും ജിദ്ദയിൽ എത്തീട്ടുണ്ട്.

ഭാര്യ സിൻസി മക്കൾ ആൻജിന 12 റിച്ച 9 ജുഹാന ഒന്നര വയസ്സ് .
മൃതദേഹം നിയമ നടപടകൾ പൂർത്തിയാക്കി നാട്ടിൽ കൊണ്ടുപോകും.