മലപ്പുറം സ്വദേശി ജിദ്ദയില്‍ വാഹനാപകടത്തില്‍ നിര്യാതനായി

ജിദ്ദ: ജിദ്ദ: മലപ്പുറം വി.കെ പടി സ്വദേശി ഫൈസല്‍ (28) ജിദ്ദ അല്‍ഖുംറയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. സെയില്‍സ്മാനായി ജോലി ചെയ്യുന്ന ഫൈസല്‍ സഞ്ചരിച്ച വാഹനം ട്രെയിലറിന്‍െറ പിന്നില്‍ ഇടിച്ചാണ് അപകടം. വിവാഹം കഴിഞ്ഞ് രണ്ടു മാസം മുമ്പാണ് നാട്ടില്‍നിന്ന് തിരിച്ചത്തെിയത്. ജിദ്ദയില്‍ ടൈലറായി ജോലിചെയ്യുന്ന അബ്ദുറഹ്മാന്‍െറ മകനാണ്. ഭാര്യ: ശിബിന നസ്റിന്‍, മാതാവ്: അസ്മാബി, സഹോദരങ്ങള്‍ ഫഹദ്, ഫസീല. മയ്യിത്ത് നടപടിക്രമങ്ങള്‍ക്ക് ശേഷം നാട്ടിലത്തെിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.