പരപ്പനങ്ങാടിക്ക്‌ നൂതന വികസന സ്വപ്‌നങ്ങളുുമായി ജെസിഐ

jci parappanangadi 1പരപ്പനങ്ങാടി: പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയുടെ സമഗ്രവികസനം ലക്ഷ്യം വെച്ച്‌ ജെസിഐ പരപ്പനങ്ങാടി പുതിയ ചാപ്പ്‌റ്റര്‍ രൂപീകരിച്ചു. ചാപ്പ്‌റ്റര്‍ ഉദ്‌ഘാടനം മുനിസിപ്പല്‍ ചെയര്‍മാന്‍ എച്ച്‌.ഹനീഫ നിര്‍വ്വഹിച്ചു. ജെ.സി കൃഷ്‌ണദാസ്‌ അദ്ധ്യക്ഷനായ ചടങ്ങില്‍ ജെ.സി അഡ്വ.ജോമി ജോസഫ്‌, ജെ.സി അഫ്‌സല്‍ ബാബു, ജെ.സി അഡ്വ.സിദ്ധിഖ്‌ എന്നിവര്‍ സംസാരിച്ചു.

ജെ.സി പരപ്പനങ്ങാടി ചാപ്പ്‌റ്റര്‍ പ്രസിഡന്റായി അബ്ദുള്‍ ഗഫൂര്‍ പുളിക്കലകത്തിനെയും സെക്രട്ടറിയായി ഷറഫുദ്ദീന്‍ കെ, ട്രഷററായി ദിനില്‍ എം എന്നിവരെയും തെരഞ്ഞെടുത്തു.

jci pgdiകലാരംഗത്തെ മികച്ച പ്രകടനത്തിന്‌ കാര്‍ത്തികേയനെയും സാമൂഹിക രംഗത്ത്‌ അബ്ദുള്‍ ഹമീദിനെയും രാഷ്ട്രീയ രംഗത്ത്‌ ഭവ്യാരാജിനെയും ജെസിഐ പരപ്പനങ്ങാടി ചാപ്‌റ്റര്‍ ആദരിച്ചു. ജെ.സി ആസിഫ്‌ അമ്പാളി സ്വാഗതവും ഷറഫുദ്ദീന്‍ കെ നന്ദിയും പറഞ്ഞു. .