ടൈറ്റാനിക്‌ സിനിമയുടെ സംഗീത സംവിധായകന്‍ ജയിംസ്‌ ഹോണര്‍ വിമാനാപകടത്തില്‍ മരിച്ചു

james-horner26ഓസ്‌ക്കാര്‍ പുരസ്‌കാര ജേതാവും ടൈറ്റാനിക്‌ സിനിമയുടെ സംഗീതസംവിധായതനുമായ ജയിംസ്‌ ഹോണര്‍(61)വിമാനപകടത്തില്‍ മരിച്ചതായി റിപ്പോര്‍ട്ട്‌. സ്വന്തമായി പറത്തിയ വിമാനമാണ്‌ കാലിഫോര്‍ണിയയില്‍ വെച്ച്‌ അപകടത്തില്‍പ്പെട്ടതെന്നാണ്‌ റിപ്പോര്‍ട്ട്‌. അപകടസമയത്ത്‌ വിമാനത്തില്‍ പൈലറ്റ്‌ ഉണ്ടായിരുന്നോ എന്ന കാര്യത്തില്‍ സ്ഥരീകരണമായിട്ടില്ല. ഒരു മികച്ച പൈലറ്റുകൂടിയായിരുന്നു ജയിംസ്‌ ഹോണര്‍.

നിരവധി ചിത്രങ്ങള്‍ സംഗീതം പകര്‍ന്ന ഹോണറിന്‌ രണ്ട്‌ ഓസ്‌കാര്‍ പുരസ്‌കാരങ്ങളും രണ്ട്‌ ഗ്ലോബ്‌ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌.

ദി ലേഡി ഇന്‍ റെഡ്‌, എ ബ്യൂട്ടിഫുള്‍ മൈന്‍ഡ്‌, അവതാര്‍ തുടങ്ങി നിരവധി പ്രശസ്‌ത ചിത്രങ്ങള്‍ക്കും സംഗീത സംവിധാനം നിര്‍വഹിച്ചിട്ടുണ്ട്‌.