Section

malabari-logo-mobile

ഐഎസ്‌ ട്വിറ്റര്‍ അകൗണ്ട്‌ ബംഗ്ലൂരവില്‍ യുവ എഞ്ചിനീയര്‍ അറസ്റ്റില്‍

HIGHLIGHTS : ബംഗളൂരി: അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ ട്വിറ്റര്‍ അകൗണ്ട്‌ പ്രവര്‍ത്തിപ്പിച്ചതിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ്‌...

Untitled-1 copyബംഗളൂരി: അന്താരാഷ്ട്ര ഭീകരസംഘടനയായ ഇസ്ലാമിക്‌ സ്റ്റേറ്റിന്റെ ട്വിറ്റര്‍ അകൗണ്ട്‌ പ്രവര്‍ത്തിപ്പിച്ചതിന്റെ പേരില്‍ പശ്ചിമ ബംഗാള്‍ സ്വദേശിയായ യുവാവ്‌ ബംഗളൂരുവില്‍ അറസ്റ്റില്‍. ബംഗാളിലെ നാദിയ ജില്ലയിലെ ഗോപാല്‍പൂര്‍ സ്വദേശിയായ മെഹദി മസ്രൂര്‍ ബിശ്വാസിനെ(24) നെയാണ്‌ ബംഗളൂര്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
ഇയാള്‍ രണ്ട്‌ വര്‍ഷത്തോളമായി ബംഗ്ലൂരിവില്‍ ഒരു പ്രശസ്‌ത ബഹുരാഷ്ട്രകമ്പനിയില്‍ ജോലിചെയ്‌തുവരികയാണ്‌. ഇയാള്‍ താമസിക്കുന്ന ജാലഹള്ളഇയിലെ അയ്യപ്പനഗറിലെ വീട്ടില്‍ വെച്ച്‌ വെള്ളിയാഴ്‌ച അര്‍ദ്ധരാത്രിയില്‍ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം ചെയ്യലിനൊടുവി്‌ല്‍ ശനിയാഴ്‌ച ഉച്ചയോടെയാണ്‌ അറസ്‌റ്റ്‌ രേഖപ്പെടുത്തിയത്‌.

‘@ ഷാമി വിറ്റനസ്‌’ എന്ന പേരിലുള്ള ട്വിറ്റര്‍ അകൗണ്ടിലാണ്‌ ഇയാള്‍ ഐസ്‌ അനുകൂല ഫോട്ടോകളും രേഖകളും വീഡിയോകളും പോസ്‌റ്റ്‌ ചെയ്‌തിരുന്നത്‌. ഐഎസ്സിനുവേണ്ടി മൂന്ന്‌ വര്‍ഷമായി മെഹദി ട്വീറ്റ്‌ ചെയ്യുന്നവെന്ന്‌ പോലീസ്‌ പറഞ്ഞു. ഐഎസിലെ ഇംഗ്ലീഷ്‌ സംസാരിക്കാനറിയാവുന്ന തീവ്രവാദികളോട്‌ സംവദിച്ച്‌ അവരുടെ ആശയങ്ങള്‍ ട്വിറ്ററിലൂടെ പ്രചരിപ്പിക്കുകയാണ്‌ ഇയാള്‍ ചെയ്‌തത്‌. അറബിയിലുള്ള ട്വീറ്റുകള്‍ ഇംഗ്ലീഷിലേക്ക്‌ മൊഴിമാറ്റം ചെയ്യുകയും ചെയ്‌തിരുന്നു. ഈ ട്വിറ്റര്‍ അകൗണ്ടിന്‌ 17,000ത്തോളം ഫോളോവേഴ്‌സുണ്ട്‌്‌

sameeksha-malabarinews

പ്രമുഖ ബ്രീട്ടീഷ്‌ മാധ്യമമായ ചാനല്‍ ഫോര്‍ ന്യൂസ്‌ ആണ്‌ ഐഎസ്സിന്റെ ട്വിറ്റര്‍ അകൗണ്ട്‌ പ്രവര്‍ത്തിക്കുന്നത്‌ ബംഗളൂരുവില്‍ നിന്നാണെന്ന്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഓണ്‍ലൈന്‍ വഴി ആശയപ്രചരണം നടത്തി ഇന്ത്യന്‍ യുവാക്കളെ ഐസ്സിലെത്തിക്കുന്നത്‌ ഇയളാണെന്നും ബ്രിട്ടനിലെ തീവ്രവാദികളുമായി ഇയാള്‍ക്ക്‌ ബന്ധമുണ്ടെന്നും ചാനല്‍ വാര്‍ത്ത പുറത്തുവിട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!