ഐഎസ് ബന്ധം കേരളത്തില്‍ നിന്ന് ആറുപേര്‍ പിടിയല്‍ പിടിയലായവര്‍ കണ്ണുര്‍ കോഴിക്കോട് മലപ്പുറം സ്വദേശികള്‍

Story dated:Monday October 3rd, 2016,11 06:am

കണ്ണുര്‍: ഐഎസ് ബന്ധം സംശയിക്കുന്ന ആറു പേരെ ഐഎന്‍എ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തു. കണ്ണുര്‍ ജില്ലയിലെ പാനുര്‍ കനകമലയില്‍ നിന്നും അഞ്ചുപേരെയും കോഴിക്കോട് കുറ്റ്യാടിയില്‍ നിന്നും ഓരാളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുത്. ഇവരെ കൂടതെ കോയമ്പത്തുര്‍ സ്വദേശികളാണയ രണ്ടുപേരും പിടിയിലായിട്ടുണ്ട്.

ഞായറാഴ്ച ഉച്ചയോടെ കനകമലയിലെത്തിയ ഐഎന്‍എ ഉദ്യോഗസ്ഥര്‍ രഹസ്യ കുടിക്കാഴ്ച നടത്തുകയായിരു. കണ്ണുര്‍ അണിയാരം സ്വദേശി മന്‍സീദ്, കോയമ്പത്തുര്‍ സ്വദേശി അബു ബശീര്‍(റഷീദ്), മലപ്പുറം സ്വദേശി സഫ്‌വാന്‍ തൃശ്ശുര്‍ സ്വദേശി സ്വാലിഹ് മുഹമ്മദ് എന്ന യൂസഫ് കോഴിക്കോട് സ്വദേശി ജാസിം എന്‍കെ എന്നിവരെ പിടികുടുകയായിരുന്നു. പിന്നീട് ഇവരെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചവിവരത്തെ തുടര്‍ന്ന് കുറ്റ്യാടി വളയുര്‍ സ്വദേശി റാംഷിദ്(ആമു)നെ വൈകീട്ടോടെ കസ്റ്റഡിയിലെടുത്തു കുടാതെ പിടിയിലായ കോയമ്പത്തുര്‍ സ്വദേശിയെ ചോദ്യം ചെയ്തതില്‍ നിന്ന് കോയന്തത്തുരില്‍ നിന്ന് നവാസ്(24), മുഹമ്മദ് റഹ്മാന്‍()26) എന്നിവരും ഐഎന്‍എ സംഘത്തിന്റെ പിടിയിലായിട്ടുണ്ട്.

ഭീകരാക്രമണം നടത്തുതിനായി കേരളത്തിലും തമിഴ്‌നാട്ടിലും ഒരു ഗ്രൂപ്പ് സ്‌ഫോടകവസ്തുക്കള്‍ ശേഖരിക്കുതായി ഐഎന്‍എ ക്ക് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് നട ന്ന അന്വേഷണമാണ് കനകമലയിലെത്തിയത്.

ഐഎന്‍എ ചെന്നൈ യുണിറ്റ് ഐജി അനുരാജ് തങ്കിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്.
കനകമലയില്‍ ഐഎന്‍എ സംഘമെത്തിയ വിവരം നാട്ടിലാകെയറിഞ്ഞതോടെ നുറുകണക്കിനാളുകള്‍ സ്ഥലത്തെത്തി ജനക്കുട്ടം പ്രതികളെ കാണമൊവിശ്യപ്പെട്ട് തിരക്കുകുട്ടിയതോടെ ഇവരെ നിയന്ത്രിക്കാന്‍ പോലീസ് ലാത്തിവീശേണ്ട അവസ്ഥയുണ്ടാവുകയും ചെയ്തു
സംഘത്തില്‍ ഇനിയും കുടുതല്‍പേരുള്ളതായാണ് സുചന. ഇവര്‍ക്കായി മലപ്പുറം കോയമ്പത്തുര്‍ ചെന്നൈ എന്നിവടങ്ങളില്‍ തിരച്ചില്‍ നടത്തുന്നുണ്ട്.