ഇതരമതക്കാരിയെ വിവാഹം കഴിച്ചതിന് യുവാവിന് മര്‍ദ്ധനം

കോഴിക്കോട്:  ഇതര മതസ്ഥയായ യുവതിയെ വിവാഹം കഴിച്ചതിന്റെ പേരില്‍ യുവാവിനെ നിരന്തരം വേട്ടയാടുന്നതായി പരാതി. കോഴിക്കോട് തൊണ്ടയാട് സ്വദേശിയായ ബിജോയിയാണ് വിവാഹത്തിന്റെ പേരില്‍ സ്വന്തം കുടുംബത്തില്‍നിന്നും ദുരഭിമാനത്തിന്റെ പേരില്‍ പീഢനമേല്‍ക്കുന്നത്. കുടുംബത്തിന്റെയടുക്കല്‍ നിന്നും നിരന്തരപീഢനമുണ്ടാകുന്നെന്ന് പോലീസില്‍ പരാതിപ്പെട്ടിട്ടും അവരും പക്ഷപാതിത്വപരമായി പെരുമാറുന്നെന്നും ഭീഷണപ്പെടുത്തുന്നതായും ബിജോയ് പറയുന്നു.
2015ലാണ് ബിജോയിയുടെ വിവാഹം നടന്നത്. സോറിയോസിസ് ബാധിതനായി ആശുപത്രിയില്‍ ചികത്സക്കായി കിടന്നുപോയ ബിജോയിയെ പരിചരിച്ച സുഹൃത്ത് ഷെമീനയെ വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ ബിജോയിയുടെ വീട്ടുകാര്‍ എതിര്‍പ്പുമായി രംഗത്തെത്തി.
തുടര്‍ന്ന് അന്വേഷിയുടെ സഹായത്തോടെ വിവാഹം നടത്തുകയായിരുന്നു. പിന്നീട് ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയതോടെ പിതാവും ബന്ധുക്കളം ഇരുവരെയും ഭീഷണിപ്പെടുത്തുകയും മര്‍ദ്ധിക്കുകയും ചെയ്യുന്നുവെന്നാണ് ബിജോയിയുടെ പരാതി.ങ