ഇന്ത്യന്‍ നിരത്തുകള്‍ ചോരക്കളമാകുന്നു ഓരോ മണിക്കൂറിലും മരിക്കുന്നത്‌ 16 പേര്‍

article-2115048-122BA53A000005DC-306_468x313ദില്ലി: 2014ല്‍ മാത്രം ഇന്ത്യയില്‍ വാഹനാപകടങ്ങളില്‍ മരിച്ചത്‌ 1.41 ലക്ഷം പേര്‍. ഓരോ മണിക്കുറിലും ശരാശരി 16 ഇന്ത്യക്കാര്‍ നിരത്തുകളില്‍ മരിച്ചു വീഴുന്നു ദേശീയ ക്രൈം റിക്കോര്‍ഡ്‌സ ബ്യൂറോയുടെതാണ്‌ ഞെട്ടിക്കുന്ന ഈ കണക്കുകള്‍.
ഇന്ത്യയിലെ വാഹനാപകടങ്ങളുടെ തോത്‌ പരിശോധിക്കുന്നതിനായി നടത്തിയ സര്‍വ്വേയിലാണ്‌ ഞെട്ടിപ്പിക്കുന്ന ഈ കണക്കുകള്‍ പുറത്തുവന്നത്‌. വാഹനാപകടത്തില്‍ പരിക്കേറ്റവരുടെ എണ്ണവും ഏറെയാണ്‌ 4.5 ലക്ഷം പേര്‍ക്കാണ്‌ കഴിഞ്ഞ വര്‍ഷം പരിക്കേറ്റത്‌. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 3% കുടതലാണിത്‌. ഇരുചക്രവാഹനങ്ങളും ലോറികളുടമാണ്‌ ഇതില്‍ പകുതി അപകടങ്ങളിലും പെട്ടിരിക്കുന്നത്‌.
ഓവര്‍സ്‌പീഡാണ്‌ ഇതില്‍ 1.7 അപകടങ്ങള്‍ക്കും കാരണം 48,000 മരണം സംഭവിച്ചത്‌ ശ്രദ്ധയില്ലാതെ അപകടകരമായി വാഹനമോടിച്ചതിനാലാണ്‌.