Section

malabari-logo-mobile

അഫ്ഗാനിസ്ഥാനെ ഇന്ത്യ 153 റണ്‍സിന് തോല്‍പിച്ചു

HIGHLIGHTS : അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിന് മുമ്പിലെ അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍

images (1)അഡലെയ്ഡ്: ലോകകപ്പ് ക്രിക്കറ്റിന് മുമ്പിലെ അവസാന സന്നാഹ മത്സരത്തില്‍ ഇന്ത്യയ്ക്ക് വിജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ തുടക്കത്തില്‍ പതറിയെങ്കിലും വിജയം കൈവിട്ടില്ല. 150 റണ്‍സോടെ ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടത്. ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 364 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ അഫ്ഗാന്റെ മറുപടി 211 റണ്‍സിലൊതുങ്ങി.

തുടക്കത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഫ്ഗാന്‍ ബാറ്റിംഗ് നിര പൊരുതുന്നതിന്റെ സൂചന നല്‍കിയെങ്കിലും സ്പിന്നര്‍മാര്‍ രംഗത്തെത്തിയതോടെ കളി മാറി. 2 വിക്കറ്റിന് 152 എന്ന നിലയില്‍ നിന്നാണ് 211 റണ്‍സില്‍ അവര്‍ ഒതുങ്ങിയത്. 60 റണ്‍സെടുത്ത നവ്‌റോസ് മംഗലാണ് അഫ്ഗാന്റെ ടോപ് സ്‌കോറര്‍. മോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

sameeksha-malabarinews

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുകയായിരുന്നു. സ്‌കോര്‍ വെറും ഏഴിലെത്തിയപ്പോള്‍ ശിഖര്‍ ധവാനെയും 16 ലെത്തിയപ്പോള്‍ വിരാട് കോലിയെയും ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. പിന്നീട് സെഞ്ചുറി നേടിയ രോഹിത് ശര്‍മയും അര്‍ദ്ധ സെഞ്ചുറികള്‍ അടിച്ച സുരേഷ് റെയ്‌നയും രഹാനെയും ചേര്‍ന്നാണ് കര കയറ്റിയത്. 122 പന്തില്‍ 12 ഫോറും 7 സിക്‌സും അടക്കം രോഹിത് ശര്‍മ 150 റണ്‍സെടുത്തു.

ക്യാപ്റ്റന്‍ ധോണിയും വിരാട് കോലിയും തിളങ്ങാത്തതാണ് ഇന്ത്യയെ നിരാശപ്പെടുത്തുന്നത്. ലോകകപ്പില്‍ പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഫെബ്രുവരി 15 ഞായറാഴ്ചയാണ് ഇന്ത്യ – പാകിസ്താന്‍ മത്സരം. ചിരവൈരികളായ പാകിസ്താനെതിരെ ആത്മവിശ്വാസത്തോടെ ഇറങ്ങാന്‍ അഫ്ഗാനിസ്ഥാനെതിരായ ഈ വിജയം ഇന്ത്യയെ സഹായിക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!