ഇന്ത്യയിലേക്കുള്ള ഫത്ഹുല്‍ ഖൈര്‍ യാത്രക്ക് 16 പേരെ തെരഞ്ഞെടുത്തു

doha-qatarദോഹ: ഇന്ത്യയിലേക്കുള്ള ഫത്ഹുല്‍ ഖൈര്‍ യാത്രക്ക് 16 പേരെ തെരഞ്ഞെടുത്തു. കായികക്ഷമതാ പരീക്ഷയ്ക്കും എഴുത്തു പരീക്ഷയ്ക്കും ശേഷമാണ് യാത്ര പോകുന്നവരെ കണ്ടെത്തിയത്.

ഫത്ഹുല്‍ ഖൈര്‍ യാത്രക്ക് നടത്തിയ കായിക ക്ഷമതാ പരീക്ഷയില്‍ 34 പേരാണ് തെരഞ്ഞെടുക്കപ്പെട്ടത്. അവരില്‍ നിന്നും നടത്തിയ എഴുത്തു പരീക്ഷയിലാണ് അവസാന 16 പേര്‍ തെരഞ്ഞെടുക്കപ്പെട്ടത്.

ഒക്‌ടോബര്‍ ഒന്നാം തിയ്യതി ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് പുറപ്പെടുന്ന ഉരു നവംബര്‍ 17ന് ഖത്തറില്‍ മടങ്ങിയെത്തുന്നതോടെയാണ് നാലാമത് പരമ്പരാഗത ഉരു മഹോത്സവത്തിന് തുടക്കമാകുക.

ദോഹ: പുതിയ അധ്യയന വര്‍ഷത്തിന് തുടക്കം. മൂന്നുലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇന്നലെ സ്‌കൂളുകളിലെത്തിയത്.

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കാന്‍ ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളില്‍  വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്.

വര്‍ണപ്പൂക്കളും ബലൂണുകളും കൊണ്ട് അലങ്കരിച്ച സ്‌കൂളുകളില്‍ മധുരം നല്‍കിയാണ് കുട്ടികളെ വരവേറ്റത്.

നിരവധി സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് സമ്മാനപ്പൊതികളും നല്‍കിയിരുന്നു. ആദ്യമായി സ്‌കൂളുകളിലെത്തുന്നവരുടെ അപരിചിതത്വം ഒഴിവാക്കാന്‍ പ്രത്യേക പരിപാടികളും സംഘടിപ്പിച്ചിരുന്നു.

സ്‌കൂളുകളിലെല്ലാം മികച്ച സൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.

ഇന്ത്യന്‍ സ്‌കൂളുകളില്‍ കഴിഞ്ഞ ഏപ്രിലില്‍ തന്നെ അധ്യയന വര്‍ഷം ആരംഭിച്ചിരുന്നെങ്കിലും മധ്യവേനലവധിക്ക് അടച്ചിരുന്നു.

ഇന്ത്യന്‍ സ്‌കൂളുകളും ഇന്നലെ തന്നെയാണ് വീണ്ടും തുറന്നത്.

കഴിഞ്ഞ അധ്യയന വര്‍ഷത്തേക്കാള്‍ 57,000 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം  സ്‌കൂളുകളിലെത്തുന്നത്.

കഴിഞ്ഞ വര്‍ഷം 2.43 ലക്ഷം കുട്ടികളാണുണ്ടായിരുന്നത്.

രാജ്യത്ത് 433 സ്‌കൂളുകളാണുള്ളത്. ഇന്റര്‍നാഷണല്‍ സ്‌കൂളുകളും എംബസി സ്‌കൂളുകളും അറബ് ഭാഷാ സ്‌കൂളുകളും ഇതിലുള്‍പ്പെടും.

ഒന്നര ലക്ഷത്തിലേറെ വിദ്യാര്‍ഥികളാണ് 155  സ്വകാര്യ സ്‌കൂളുകളില്‍ പഠിക്കുന്നത്. ഇതില്‍ 16 എണ്ണം ഇന്ത്യന്‍ സിലബസ് പിന്തുടരുന്ന സ്‌കൂളുകളാണ്. അറബി പഠന മാധ്യമമായ 191 ഇന്‍ഡിപെന്‍ഡന്റ് സ്‌കൂളുകളിലായി ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികളും പഠനം നടത്തുന്നുണ്ട്. രാജ്യത്തെ 87 കിന്റര്‍ഗാര്‍ട്ടനുകളില്‍ അടുത്ത ആഴ്ചയോടെ 13,584 വിദ്യാര്‍ഥികള്‍ കൂടി എത്തിച്ചേരും.

കൂടുതല്‍ സ്‌കൂളുകളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്.

കൂടുതല്‍ അധ്യാപകരെയും അനധ്യാപകരെയും നിയമിച്ചിട്ടുമുണ്ട്. മികച്ച സ്‌കൂള്‍ അന്തരീക്ഷത്തില്‍ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കാനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നതെന്ന് വിദ്യാഭ്യാസ, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയും സുപ്രിം കൗണ്‍സില്‍ ഓഫ് എജുക്കേഷന്‍ സെക്രട്ടറി ജനറലുമായ ഡോ. മുഹമ്മദ് അബ്ദുല്‍ വാഹിദ് അലി അല്‍ ഹമ്മാദി വ്യക്തമാക്കിയിരുന്നു.

സ്‌കൂള്‍ പ്രവേശനോത്സവ പരിപാടികളില്‍ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിധ്യവുമുണ്ടായിരുന്നു.

അതേസമയം സ്‌കൂള്‍ തുറക്കുന്നതിനോടനുബന്ധിച്ച് ഖത്തര്‍ ടൂറിസം അതോറിറ്റിയുമായി സഹകരിച്ച് കൗണ്‍സില്‍ സംഘടിപ്പിച്ച ബാക്ക് ടു സ്‌കൂള്‍ കാംപയിന്‍ കഴിഞ്ഞ ദിവസമാണ് സമാപിച്ചത്.

അറിവുകൊണ്ട് ഖത്തറിനെ പടുത്തുയര്‍ത്തുക എന്ന തലക്കെട്ടില്‍ സെപ്തംബര്‍ അഞ്ച് വരെ എല്ലാ ദിവസവും വൈകിട്ട് നാലിനും എട്ടിനുമിടയില്‍ ദോഹ ഇന്റര്‍നാഷനല്‍ കണ്‍വന്‍ഷന്‍ സെന്ററിലാണ് കാംപയിന്‍ നടത്തിയത്.

കഴിഞ്ഞ ദിവസം ഗറാഫയിലെ എസ്ദാന്‍ മാളില്‍ നടന്ന സമാപന ചടങ്ങില്‍ വിദ്യാഭ്യാസ മന്ത്രിയും പങ്കെടുത്തിരുന്നു.

പുതിയ അധ്യയന വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ നാഷണല്‍ ലൈബ്രറി കുട്ടികള്‍ക്കായി സംഘടിപ്പിച്ച ബാക്ക് ടു സ്‌കൂള്‍ പരിപാടിയും മികച്ച പ്രതികരണമാണ് സൃഷ്ടിച്ചത്.

കുട്ടികളുടെ കഴിവും ചിന്താശേഷിയും വികസിപ്പിക്കുന്നതിനൊപ്പം അവരുടെ സൃഷ്ടിപരത പ്രോത്സാഹിപ്പിക്കുന്നതിനും ഉതകുന്ന വിധത്തിലുള്ള പരിപാടികളാണ് ഇതിന്റെ ഭാഗമായി നടന്നത്.