Section

malabari-logo-mobile

ഇന്ത്യ- ഖത്തര്‍ സൗഹൃബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രവാസികള്‍ പ്രയത്‌നിക്കണം ;പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍

HIGHLIGHTS : ദോഹ: ഇന്ത്യ- ഖത്തര്‍ സൗഹൃബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രവാസികള്‍ പ്രയത്‌നിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹ...

Untitled-1 copyദോഹ: ഇന്ത്യ- ഖത്തര്‍ സൗഹൃബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രവാസികള്‍ പ്രയത്‌നിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഖത്തര്‍ ദേശീയദിനത്തോടനുബന്ധിച്ച് ആഭ്യന്തരമന്ത്രാലയം വെസ്റ്റ് എന്‍ഡ് പാര്‍ക്കില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാര്‍ക്ക് ഖത്തര്‍ നല്‍കുന്ന സേവനങ്ങള്‍ വളരെ പ്രാധാന്യത്തോടെയാണ് മനസ്സിലാക്കുന്നത്. കേരളത്തില്‍ നിന്നുള്‍പ്പടെ വിവിധ സംസ്ഥാനക്കാരായ പ്രവാസികള്‍ക്ക് ആശാകേന്ദ്രമാണ് ഖത്തര്‍. ഈ രാജ്യത്തിന്റെ ദേശീയ ദിനാചാരണത്തില്‍ പ്രവാസികളും ആഹ്ലാദത്തോടെ പങ്കെടുക്കുകയാണ്. രാജ്യസ്‌നേഹമെന്നത് വിശ്വാസത്തിന്റെ ഭാഗമാണ്. ശ്രീലങ്ക ഉള്‍പ്പടെയുള്ള മറ്റു രാജ്യക്കാരായ പ്രവാസികള്‍ക്കും ഖത്തറുമായി നല്ല ബന്ധം പുലര്‍ത്താനാകട്ടെയെന്ന് ആഗ്രഹിക്കുന്നു.
ഇന്ത്യയെ സ്വന്തമായി കാണുന്ന ഖത്തറിനും അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ താനിക്കും പിതാവ് അമീര്‍ ശൈഖ് ഹമദ് ബിന്‍ ഖലീഫ ആല്‍ താനിക്കും പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ താനിക്കും ഖത്തര്‍ ജനതയ്ക്കും പ്രവാസികള്‍ക്കും ദേശീയദിനാശംസകള്‍  നേരുന്നതായും അദ്ദേഹം പറഞ്ഞു.
വിവിധ പ്രവാസി സമൂഹങ്ങള്‍ ദേശീയ ദിനത്തോടനുബന്ധിച്ച് നടത്തിയ കലാപരിപാടികള്‍ മികച്ച അനുഭവമായിരുന്നുവെന്നും അതിഥിയായി പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ പങ്കെടുപ്പിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍ ഡയറക്ടര്‍ കേണല്‍ അബ്ദുല്ല ഖലീഫ അല്‍ മുഫ്ത പറഞ്ഞു. ഇന്ത്യ, ശ്രീലങ്ക കമ്യൂണിറ്റികള്‍ക്കായി സംഘടിപ്പിച്ച ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിവിധ കലാമത്സരങ്ങളില്‍ വിജയികളായ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍, ശ്രീലങ്കന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, സ്‌കോളേഴ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് പാണക്കാട് ഹൈദരലി തങ്ങളും കേണല്‍ അല്‍ മുഫ്തയും സമ്മാനങ്ങള്‍ കൈമാറി.
കെ എം സി സി സംസ്ഥാന പ്രസിഡന്റ് പി എസ് എച്ച് തങ്ങള്‍, ജനറല്‍ സെക്രട്ടറി അബ്ദുന്നാസര്‍ നാച്ചി, ഇന്ത്യന്‍ കമ്യൂണിറ്റി പ്രതിനിധിയായി സീനു എസ് പിള്ള, ഐ സി ബി എഫ് മുന്‍പ്രസിഡന്റ് കരീം അബ്ദുല്ല, പി എന്‍ ബാബുരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഖത്തര്‍ ആഭ്യന്തരമന്ത്രാലയം പബ്ലിക് റിലേഷന്‍ റീച്ച്ഔട്ട് ഓഫീസ് കോര്‍ഡിനേറ്റര്‍ ഫൈസല്‍ ഹുദവി സ്വാഗതം പറഞ്ഞു. ആഭ്യന്തരമന്ത്രാലം പബ്ലിക് റിലേഷന്‍ റീച്ച്ഔട്ട് ഓഫീസ് പ്രതിനിധി നിയാസ് ഹുദവി കേണല്‍ ഖലീഫ അല്‍ മുഫ്തയുടെ പ്രസംഗം പരിഭാഷപ്പെടുത്തി.
വിവിധ ഇന്ത്യന്‍ സ്‌കൂളുകളിലെ വിദ്യാര്‍ഥികളും കലാകാരന്‍മാരും നടത്തിയ വിവിധ കലാപ്രകടനങ്ങള്‍ ആകര്‍ഷകമായി.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!