ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ മരിച്ചു

ഇടുക്കി: ഇടുക്കി ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. രാജപ്പാറ മെട്ട് ജംഗിള്‍പാലസ് റിസോര്‍ട്ട് ജീവനക്കാരന്‍ കുമാറാണ് മരിച്ചത്. രാത്രി ഒരുമണിയോടെയാണ് സംഭവം നടന്നത്.

തമിഴ്‌നാട്ടില്‍ നിന്നും മടങ്ങിയെത്തി ഭാര്യയും മക്കള്‍ക്കുമൊപ്പം റിസോര്‍ട്ടിലേക്ക് മടക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണം ഉണ്ടായതോടെ ഭാര്യയും മക്കളും ഓടി രക്ഷപ്പെട്ടെങ്കിലും കുമാറിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല.

സംഭവത്തെ തുടര്‍ന്ന് ഫോറസ്റ്റ് , പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.