കുവൈത്തില്‍ ഗാര്‍ഹികത്തൊഴിലാളികളെ സ്വദേശികള്‍ക്ക് നേരിട്ട് റിക്രൂട്ട് ചെയ്യാം; ബില്ലുമായി എംപി

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഗാര്‍ഹിക തൊഴിലാളികളെ നേരിട്ട് റിക്രൂട്ട് ചെയ്യുന്നതിനുള്ള ബില്ലുമായി എംപി വലീദ് അല്‍ തബ്തബാഇ. അതെസമയം ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നവര്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ നിയമങ്ങള്‍ പൂര്‍ണമായും പാലിച്ചിരിക്കണം. ഗാര്‍ഹിക തൊഴിലാളികളെ അംഗീകൃത കമ്പനികള്‍ക്കുപുറമെ വ്യക്തികള്‍ക്കും നേരിട്ട് റിക്രൂട്ട് ചെയ്യാം എന്നാണ് ബില്ലില്‍ പറയുന്നത്.

ഇപ്പോള്‍ നിലവിലുള്ള നിയമത്തില്‍ ഇതിന് തടസമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് നീക്കം ചെയ്ണമെന്നും ബില്ലില്‍ പറയുന്നു.

അതെസമയം റിക്രൂട്ട്‌മെന്റ് ലൈസന്‍സ് ദുരുപയോഗം ചെയ്യുന്നവരെ കണ്ടെത്തുന്നതിനും തൊഴിലാളികള്‍ക്ക് അര്‍ഹിക്കുന്ന വേതന വ്യവസ്ഥകള്‍ ഉറപ്പുവരുത്തുന്നതിനുമുള്ള വ്യവസ്ഥകളും ബില്ലില്‍ വ്യക്തമാക്കിയിട്ടുണ്ട്.