പെട്രോളിയം വില വര്‍ദ്ധന : ബഹറൈനില്‍ കാര്‍ വിപണിക്ക് തിരിച്ചടി

മനാമ : രാജ്യത്ത് ഈ വര്‍ഷത്തില്‍ പെട്രോള്‍ ഡീസല്‍ വിലയില്‍ ഉണ്ടായ വിലവര്‍ദ്ധന വാഹനവിപണയില്‍ പ്രതിഫലിക്കുന്നു. കാര്‍ വില്‍പ്പനയെ ഇത് സാരമായി ബാധിച്ചെന്നാണ് ഈ മേഖലയില്‍ നിന്നുള്ള റിപ്പോര്‍ട്ട്.

ഇന്ധനം കൂടുതില്‍ ഉപയോഗിക്കപ്പെടുന്ന വലിയ എഞ്ചിനുകളുള്ള കാറുകളുടെ വില്‍പ്പനയില്‍ 15 മുതല്‍ 20 ശതമാനം വരെ വില്‍പ്പന കുറഞ്ഞതായി കാര്‍ ഡീലേഴ്‌സ് പറയുന്നു.

2018 ജനുവരിയിലാണ് വില വര്‍ദ്ധിപ്പിച്ചത് പെട്രോളിന് 125ഫില്‍സില്‍ നിന്ന് 140ലേക്കും പവര്‍ പെട്രോളിന് (ഒക്ടാന്‍ 95) 140 ല്‍ നിന്നും 160 ഫില്‍സിലേക്കും ഉയര്‍ത്തി. ഇതിന് മുമ്പ് 2016ല്‍ 80 ഫില്‍്‌സില്‍ നിന്ന് 125ലേക്കും പവര്‍ 125ല്‍ നിന്ന് 140 ഫില്‍സിലേക്കും ഉയര്‍ത്തിയിരുന്നു. അന്ന് 30 വര്‍ഷത്തിനുള്ളിലെ ആദ്യ വിലവര്‍ദ്ധനവായിരുന്നു അത്.