Section

malabari-logo-mobile

കരിപ്പൂര്‍ വിമാനത്താവള റണ്‍വേയില്‍ കയറി ഫോട്ടോയെടുക്കാന്‍ ശ്രമിച്ച കൗമാരക്കാര്‍ പിടിയില്‍

HIGHLIGHTS : മലപ്പുറം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറി വിമാനത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മുന്ന്

മലപ്പുറം കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയില്‍ കയറി വിമാനത്തിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ച മുന്ന് കൗമാരക്കാരെ വിമാനത്താവള സുരക്ഷാസേന പിടികൂടി.
കുണ്ടോട്ടി വിളയില്‍ ഹാജിയാര്‍ പടി സ്വദേശികളായ മൂന്ന് കൗമാരക്കാരാണ് പിടിയിലായത്.

വെള്ളിയാഴ്ചയാണ് സംഭവം നടന്നത് വിമാനത്താവളത്തിന്റെ ചുറ്റുമതില്‍ ചാടിക്കടന്ന് പൊന്തക്കാടുകള്‍ക്കിടയിലൂടെ റണ്‍വേയില്‍ കയറി വിമാനത്തിന്റെ ഫോട്ടോയും സെല്‍ഫിയും എടുക്കാനായിരുന്നു ഇവരുടെ ശ്രമം. ഇത് കണ്ട പ്രട്രോളിങ് നടത്തിക്കൊണ്ടിരുന്ന സിഐഎസ്എഫ് ഭടന്‍ പെട്ടന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ സിഐഎസ്ഫ് ദ്രുതകര്‍മ്മ സേന ഇവരെ കസ്റ്റഡിയിലെടുത്തു.

sameeksha-malabarinews

വിശദമായ ചോദ്യം ചെയ്യലിന് ശേഷം ഇവരെ കരിപ്പൂര്‍ പോലീസിന് കൈമാറി. ഇവര്‍ക്കെതിരെ കേസെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!