ശനിയാഴ്‌ച വരെ സംസ്ഥാനത്ത്‌ പരക്കെ മഴ

Rain in Keralaതിരു: സംസ്ഥാനത്ത്‌ ശനിയാഴ്‌ച വരെ പരക്കെ മഴക്ക്‌ സാധ്യതയെന്ന്‌ കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ്‌ നല്‍കിയിട്ടുണ്ട്‌. ശകതമായ കാറ്റും മഴയും ശനിയാഴ്‌ചവരെ തുടരുമെന്നാണ്‌ അറിയിപ്പ്‌. വടക്കന്‍ കേരളത്തിലാണ്‌ കനത്ത മഴ പെയ്യുന്നത്‌. വയനാട്‌, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നല്ലമഴ ലഭിച്ചിട്ടുണ്ട്‌.
തെക്കന്‍ജില്ലകളില്‍ പൊതുവെ മഴ കുറവാണ്‌. വരും ദിവസങ്ങളില്‍ ഇവിടെ കാലവര്‍ഷം ശക്തിപ്രാപിക്കും. 48 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റ്‌ വീശാനും സാധ്യതയുണ്ട്‌. മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വരെ വേഗതയില്‍ തെക്ക്‌ പടിഞ്ഞാറന്‍ കാറ്റ്‌ വീശുമെന്നാണ്‌ മുന്നറിയിപ്പ്‌.

ശക്തമായ കടല്‍ക്ഷേഭത്തിന്‌ സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികളും തീരപ്രദേശത്ത്‌ താമസിക്കുന്നവരും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ്‌ നല്‍കുന്നുണ്ട്‌.