ഹര്‍ബജനും ബസ്രയും വിവാഹത്തിനൊരുങ്ങുന്നു

20-Geeta-Bhajjiബോളിവിഡ് നടി ബസ്രയും ഹര്‍ഭജന്‍ സിങ്ങും വിവാഹിതരാവാന്‍ പോവുന്നു എന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഈ മാസം തന്നെ വിവാഹം ഉണ്ടാവുമെന്നാണ് ബോളിവുഡില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇത് സംബന്ധിച്ച് രണ്ടു പേരും ഔദ്യോഗിക സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബയ് ഇന്ത്യന്‍സിന്റെ താരമായിരുന്ന ഹര്‍ഭജന്‍ സിംഗിനൊപ്പം ഗാലറിയില്‍ ടീമിനെ പ്രോത്സാഹിപ്പിക്കാന്‍ ഗീത ബസ്ര എന്നും വരുമായിരുന്നത് പരസ്യമായ രഹസ്യമാണ്. പിന്നീട് ഇരുവരേയും പല വേദികളില്‍ വച്ച് ഒരുമിച്ച് ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുക്കുകയും ചെയ്തു.

ദി ട്രെയിന്‍ എന്ന സിനിമയിലൂടെ ശ്രദ്ധേയയായ നടിയാണ് ഗീത ബസ്ര. ഹര്‍ഭജന്‍ സിംഗ് ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്തായിട്ടും ഇവരുടെ പ്രണയത്തിന് ഇതുവരെ കോട്ടമൊന്നും വന്നിട്ടില്ലെന്നാണ് ബി ടൗണിലെ അണിയറ വര്‍ത്തമാനം.