Section

malabari-logo-mobile

ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട 18,000 പേരെ വെറുതെ വിട്ടു

HIGHLIGHTS : ന്യൂഡല്‍ഹി: 2012 ഡിസംബര്‍ 16ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷമുള്ള 12 മാസങ്ങളില്‍ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട 18,000 പേരെ വെറുതെ

rape-statisticsന്യൂഡല്‍ഹി: 2012 ഡിസംബര്‍ 16ലെ ഡല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷമുള്ള 12 മാസങ്ങളില്‍ ബലാത്സംഗക്കുറ്റം ചുമത്തപ്പെട്ട 18,000 പേരെ വെറുതെ വിട്ടതായി റിപ്പോര്‍ട്ട്. ഡല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോണ്‍ഫ്‌ലിക്റ്റ് മാനേജ്‌മെന്റിന്റെ തലവന്‍ അജയ് സാഹ്നിയാണ് ഈ വിവരം പുറത്തുവിട്ടത്.

രാജ്യത്തെ വിവിധ കോടതികള്‍ തെളിവുകളുടെ അഭാവത്തിലാണ് ഇത്രയും പേരെ വെറുതെ വിട്ടിരിക്കുന്നത്. 2013 ല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട നാഷനല്‍ ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ അനുസരിച്ച് 25,386 കേസുകളില്‍ 6,892 കേസുകളിലാണ് പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതികള്‍ വിധിച്ചത്. കുറ്റം ചുമത്തപ്പെട്ട 18,494 പേര്‍ പുറത്ത് നടക്കുന്നുണ്ട്.

sameeksha-malabarinews

2013 ല്‍ 33,000 സ്ത്രീകളാണ് ബലാത്സംഗം ചെയ്യപ്പെട്ടതായി പരാതി നല്‍കിയത്. പ്രതിദിനം 90ഓളം പേര്‍ ബലാത്സംഗത്തിനിരയാവുന്നുണ്ടെന്ന് അര്‍ഥം. കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ശ്രമിക്കാതെ രാഷ്ട്രീയക്കാര്‍ അനാവശ്യവിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്നും അജയ് സാഹ്നി ആരോപിച്ചു.

ക്രിമിനല്‍ നീതിന്യായ വ്യവസ്ഥ തകര്‍ച്ചയുടെ വക്കിലാണെന്ന് റിട്ട. ഹൈകോടതി ജഡ്ജി തലവനായ പാനല്‍ കണ്ടത്തെിയതിനുശേഷമുള്ള ദശകത്തിലാണ് ഇതൊക്കെ സംഭവിക്കുന്നത്. മുന്‍ ആഭ്യന്തര സെക്രട്ടറി ആര്‍.കെ. സിങ് വിരമിക്കുന്നതിനു മുമ്പ് ഇക്കാര്യം സമ്മതിച്ചിരുന്നതായും അജയ് സാഹ്നി ഓര്‍മിപ്പിച്ചു. ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുമായി നടത്തിയ അഭിമുഖം വിവാദമാകുന്നതിനിടെയാണ് ഈ വെളിപ്പെടുത്തല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!