ഹാദിയയും കുടുംബവും ഡല്‍ഹിയിലേക്ക്

ദില്ലി: സുപ്രീംകോടതിയില്‍ നേരിട്ട് ഹാജരാകാനുള്ള നിര്‍ദേശത്തെ തുടര്‍ന്ന് ഹാദിയയും കുടുംബവും വൈകീട്ടോടെ ഡല്‍ഹിക്ക് പുറപ്പെടും. കനത്ത പേലീസ് സംരക്ഷണയിലാണ് ഹാദിയയെ കൊണ്ടു പോവുന്നത്. ഡല്‍ഹിയിലേക്ക് പോവുന്നതിനായി ഹാദിയയെ നെടുമ്പാശേരി വിനമാത്താവളത്തിലേക്ക് കൊണ്ടുപോയി.

ഇന്ന് രാത്രി പത്തരയോടെ വിമാനമാര്‍ഗം ഹാദിയ ഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേരള ഹൗസിലായിരിക്കും ഹാദിയയും കുടുംബവും രാത്രി തങ്ങുക. കേരള ഹൗസിലെ നാല് മുറികള്‍ ഇവര്‍ക്കായി അനുവദിച്ചിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം മൂന്നിന് ഹാദിയയെ ഹാജരാക്കാനാണ് അച്ഛന്‍ അശോകന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇസ്ലാം മതം സ്വീകരിച്ച വൈക്കം സ്വദേശിന് ഹാദിയ(അഖില)യുടെ വിവാഹം അസാധുവാക്കിയതുമായി ബന്ധപ്പെട്ട കേസാണ് സുപ്രീംകോടതി തിങ്കളാഴ്ച പരിശോധിക്കുന്നത്.