Section

malabari-logo-mobile

ഗോവധ നിരോധനത്തിന് നീക്കം

HIGHLIGHTS : ന്യൂഡല്‍ഹി: രാജ്യമെമ്പാടും ഗോവധം പൂര്‍ണമായും നിരോധിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഗുജറാത്ത് മാതൃകയില്‍ ഗോവധം നിരോധിയ്ക്കാനുള്ള ബില്ല്

_81372852_81372851ന്യൂഡല്‍ഹി: രാജ്യമെമ്പാടും ഗോവധം പൂര്‍ണമായും നിരോധിയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഗുജറാത്ത് മാതൃകയില്‍ ഗോവധം നിരോധിയ്ക്കാനുള്ള ബില്ല് കൊണ്ടുവരാന്‍ ആകുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയമ മന്ത്രാലയത്തോട് ഉപദേശം തേടി. 48 ആം വകുപ്പ് അടിസ്ഥാനമാക്കി പശുക്കളെയും കറവയുള്ള കാലികളെയും കൊല്ലുന്നത് നിരോധിയ്ക്കാനാണ് ശ്രമം നടക്കുന്നത്.

ഗുജറാത്ത് ഉത്തരപ്രദേശ്, ജാര്‍ഗണ്ഡ്, എന്നീ സംസ്ഥാനങ്ങളില്‍ ഗോവധത്തിന് കര്‍ശന ശിക്ഷ നല്‍കുന്ന നിയമങ്ങള്‍ നിലവിലുണ്ട്. ഇതിന്റെ ചുവടു പിടിച്ചാണ് മഹാരാഷ്ട്രയിലും ഗോവധവും ഗോ മാംസം കൈവശം വെക്കുന്നതും നിരോധിച്ചുകൊണ്ടുളള നിയമം പുറത്തിറക്കിയത്. കേരളത്തിലും അസം ഒഴികെയുളള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പശുക്കളുള്‍പ്പടെയുളള മാടുകളെ കൊല്ലുന്നതിന് നിലവില്‍ നിരോധനമില്ല.

sameeksha-malabarinews

മറ്റ് സംസ്ഥാനങ്ങളില്‍ നിയമങ്ങള്‍ നിലവിലുണ്ടെങ്കിലും ഗോവധം കടുത്ത ശിക്ഷ ലഭിക്കാവുന്ന കുറ്റമല്ല. ഇതാണ് പുതിയ നിയമനിര്‍മ്മാണത്തിന് കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. കറവയുളള എല്ലാ മൃഗങ്ങളെയും കൊല്ലുന്നതിന് നിരോധനമേര്‍പ്പെടുത്താനുദ്ദേശിച്ചുളള പുതിയ നിയമം കൊണ്ടുവരാനാകുമോ എന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് നിയമമന്ത്രാലയത്തോട് ഉപദേശം തേടിയിട്ടുണ്ട്.

ഭരണഘടനയുടെ നാല്‍പ്പത്തിയാറാം അനുച്ഛേദത്തില്‍ പശുക്കളെ കൊല്ലുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തണമെന്ന് പറയുന്നുണ്ട്. ഇതിനെ അടിസ്ഥാനപ്പെടുത്തി മാതൃകാബില്ല് കൊണ്ടുവരാനാണ് നീക്കം. നിയമമന്ത്രാലയയത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തില്‍ ഈ മാതൃകാബില്ല് സംസ്ഥാനങ്ങള്‍ക്ക് അയക്കും. അതനുസരിച്ച് ഓരോ സംസ്ഥാനങ്ങള്‍ക്കും ഗോവധനിരോധനനിയമം നടപ്പാക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കാം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!