Section

malabari-logo-mobile

സ്വര്‍ണ ഷര്‍ട്ടുകാരന്‍ കൊല്ലപ്പെട്ടു

HIGHLIGHTS : പൂനൈ: സ്വര്‍ണ ഷര്‍ട്ട്‌ ധരിച്ച്‌ പ്രശസ്‌തനായ എന്‍ സി പി മുന്‍ നേതാവ്‌ ദത്ത ഫുഗെ കൊല്ലപ്പെട്ടു. ഒരു സംഘം ആളുകള്‍ ദത്ത ഫുഗെയെ കല്ലും മൂര്‍ച്ചയേറിയ ആയ...

images (1)പൂനൈ: സ്വര്‍ണ ഷര്‍ട്ട്‌ ധരിച്ച്‌ പ്രശസ്‌തനായ എന്‍ സി പി മുന്‍ നേതാവ്‌ ദത്ത ഫുഗെ കൊല്ലപ്പെട്ടു. ഒരു സംഘം ആളുകള്‍ ദത്ത ഫുഗെയെ കല്ലും മൂര്‍ച്ചയേറിയ ആയുധങ്ങളും ഉപയോഗിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.വക്രതുണ്ഡ്‌ ചിട്ടി പണ്ട്‌ എന്ന പേരില്‍ ഫുഗെ നടത്തിവരുന്ന ചിട്ടികമ്പനിയില്‍ ക്രമക്കേടുകള്‍ ഉണ്ടായിരുന്നെന്ന്‌ ഇടപാടുകാരില്‍ നിന്ന്‌ ആരോപണ മുയര്‍ന്നിരുന്നു.

വ്യാഴാഴ്ച രാത്രി  ദിഗിയിലെ ഭാരത്മാതാ നഗറിലുള്ള വീട്ടിലത്തെിയ സംഘം ഫുഗെയെ പുറത്തേക്ക് കൂട്ടികൊണ്ടുപോവുകയായിരുന്നുവെന്ന് ഭാര്യ സീമ പൊലീസിനെ അറിയിച്ചു.  ചിട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ എന്ന വ്യാജേനയാണ് ഇവര്‍ ഫുഗെയെ കൂട്ടികൊണ്ടുപോയത്. എന്നാല്‍ വെള്ളിയാഴ്ച രാവിലെ ഇയാളെ  കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തെുകയായിരുന്നു. സാമ്പത്തിക പ്രശ്നങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് അറിയിച്ചു.

sameeksha-malabarinews

44 കാരാനയ ദത്ത ഫുഗെ മൂന്നുവര്‍ഷം മുമ്പാണ് 3.5 കിലോ സ്വര്‍ണമുപയോഗിച്ചുണ്ടാക്കിയ ഷര്‍ട്ട് ധരിച്ച് ശ്രദ്ധേയനായത്. 1.27 കോടി രൂപമുടക്കിയാണ് ഫുഗെ സ്വര്‍ണ ഷര്‍ട്ട് നിര്‍മിച്ചത്. ബെല്‍റ്റ്, മാലകള്‍, ബ്രേസ് ലേറ്റുകള്‍ എന്നിവയടക്കം ഏഴു കോടി രൂപയുടെ സ്വര്‍ണമാണ് ഫുഗെ ധരിച്ചിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!