വേളിബോള്‍ കണ്ടതിന്‌ ഇറാനിയന്‍ യുവതിക്ക്‌ തടവു ശിക്ഷ

Untitled-2 copyടഹ്‌റാന്‍: പുരുഷന്‍മാരുടെ വോളിബോള്‍ കളി കണ്ടതിന്‌ ഇറാനി യുവതിക്ക്‌ തടവ്‌ ശിക്ഷ. ഗോഞ്ചേ ഗവാമി (25) എന്ന യുവതിയെയാണ്‌ കോടതി ഒരു വര്‍ഷത്തേക്ക്‌ കളി കണ്ട കുറ്റത്തിന്‌ ശിക്ഷിച്ചിരിക്കുന്നത്‌.

2012 മുതല്‍ ഇറാനില്‍ പുരുഷന്‍മാരുടെ വോളിബോള്‍ സ്‌ത്രീകള്‍ കാണുന്നത്‌ നിയമപരമായി നിരോധിച്ചിരുന്നു. പുരുഷന്‍മാരുടെ ദുഷിച്ച പെരുമാറ്റത്തില്‍ നിന്ന്‌ സ്‌ത്രീകള്‍ക്ക്‌ സംരക്ഷണം നല്‍കാനാണ്‌ ഇതെന്നാണ്‌ ഇറാനിയന്‍ ഭരണഗൂഡത്തിന്റെ വിശദീകരണം. പുരുഷന്‍മാരുടെ ഫുട്‌ബോള്‍ കണുന്നതിന്‌ സ്‌ത്രീകള്‍ക്ക്‌ നേരത്തെ വിലക്കാണ്‌.

ഗവാമിയുടെ മോചനം ആവശ്യപ്പെട്ട്‌ അന്താരാഷ്‌ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. ലോകത്തെമ്പാടുമുള്ള ഏഴുലക്ഷം പേരാണ്‌ സോഷ്യല്‍ മീഡിയ വഴി സമര്‍പ്പിച്ചു പരാതിയില്‍ പങ്കാളികളായത്‌.