കോട്ടക്കലില്‍ കഞ്ചാവുമായി യുവാവ്‌ പിടിയില്‍

Untitled-1 copyകോട്ടക്കല്‍: കഞ്ചാവ്‌ കൈവശം വെച്ചയാളെ കോട്ടക്കല്‍ പൊലീസ്‌ പിടികൂടി. കോട്ടക്കല്‍-വേങ്ങര സ്‌റ്റേഷന്‍ അതിര്‍ത്തിയില്‍ മഞ്ഞമ്മാട്‌ പാലത്തിനടുത്ത്‌ ഒരു പൊതി കഞ്ചാവ്‌ കൈവശം വെച്ചതിന്‌ പറപ്പൂര്‍ ചോലകുണ്ട്‌ ഷാഹുല്‍ ക്വോര്‍ട്ടേഴ്‌സിലെ താമസക്കാരനായ ബിജുമൈക്കിള്‍(32) എന്നയാളെയാണ്‌ കോട്ടക്കല്‍ പൊലീസ്‌ പിടികൂടിയത്‌. കൂടെ സംശയാസ്‌പദമായി കണ്ട വിദ്യാര്‍ഥിയെ ചോദ്യം ചെയ്‌തു വിട്ടു.