സ്‌റ്റേഷനില്‍ കയറി എസ്‌ഐയെ തല്ലി നാലുപേര്‍ പിടിയില്‍

police 1നിലമ്പൂര്‍ : ഇത് സിനിമയിലല്ല മലപ്പുറം ജില്ലയിലെ പൂക്കോട്ടുംപാടം പോലീസ് സ്‌റ്റേഷനിലാണ് എസ്‌ഐയെയും രണ്ടു പോലീസുകാരേയും സ്‌റ്റേഷനില്‍ കയറി നാലംഗസംഘം മര്‍ദ്ദിച്ചതായി പരാതിയുയര്‍ന്നിരിക്കുന്നത്. ഒരു കേസുമായി ബന്ധപ്പെട്ട കാര്യം അന്വേഷിക്കാനെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേരും അയല്‍വാസിയും ചേര്‍ന്നാണത്രെ എസ്‌ഐയടക്കമുള്ളവരെ മര്‍ദ്ദിച്ചത്. സംഭവത്തില്‍ പരിക്കേറ്റ ഗ്രേഡ് എസ്‌ഐ രഘുകുമാര്‍(55), സീനയര്‍ സിപിഓ മനോജ്(36), സിപിഒ അജീഷ് (30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇവരെ നിലമ്പൂര്‍ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

ഇവരെ മര്‍ദ്ധിച്ച സംഭവത്തില്‍ വെള്ളരിങ്ങാട് ബേബി(56), മക്കളായ ബോണി(23), സോണി(19) അയല്‍വാസിയായ ചക്കുങ്ങല്‍ ജംഷീര്‍(19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ. സ്റ്റേഷന് സമീപത്തുതന്നെയുള്ള പൂക്കോട്ടുപാടം ഗവ ഹൈസ്‌ക്കൂളിലെ കലോത്സവം നടക്കുന്നതിനിടെ കടവത്ത് സല്‍മാന്‍ ഫാരിസ് എന്നയാള്‍ ലൈസന്‍സില്ലാതെയും അമിതവേഗതയിലും ബൈക്കോടിച്ച് ഇതുവഴി വന്നിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ ബൈക്കിന്റെ രേഖക്ല# ഹാജരാക്കുന്നതിനെ കുറിച്ച് അന്വേഷിക്കാനെത്തിയ സംഘം പോലീസുമായി വാക്കേറ്റമുണ്ടാവുകയും തങ്ങളെ മര്‍ദ്ധിക്കുകയുമായിരുന്നാണ് പോലീസിന്റെ ഭാഷ്യം. തുടര്‍ന്ന് മറ്റുള്ള പോലീസുകാര്‍ ഇവരെ പിടികൂടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top