മലപ്പുറം ജില്ലയില്‍ നാല്‌ പാലങ്ങള്‍ നാളെ നാടിന്‌ സമര്‍പ്പിക്കും

മലപ്പുറം: സംസ്ഥാനത്ത്‌ പൊതുമരാമത്ത്‌ വകുപ്പിന്റെ ‘400 ദിവസത്തിനുള്ളില്‍ 100 പുതിയ പാലങ്ങള്‍’ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ നിര്‍മിച്ച നാല്‌ പുതിയ പാലങ്ങളുടെ ഉദ്‌ഘാടനം ഇന്ന്‌ (ഡിസംബര്‍22) പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ നിര്‍വഹിക്കും. വള്ളിക്കുന്ന്‌ നിയോജക മണ്‌ഡലത്തില്‍ നിര്‍മ്മിച്ച മാതാപ്പുഴ പാലം ഉദ്‌ഘാടനം രാവിലെ 10.30 ന്‌ നടക്കും. അഡ്വ.കെ.എന്‍.എ ഖാദര്‍ എം.എല്‍.എ. അധ്യക്ഷനാകും. കടലുണ്ടിപ്പുഴയ്‌ക്ക്‌ കുറുകെ തേഞ്ഞിപ്പലം-വള്ളിക്കുന്ന്‌ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പാലമാണിത്‌.
പെരിന്തല്‍മണ്ണ നിയോജക മണ്‌ഡലത്തിലെ മണ്ണാത്തിക്കടവ്‌ (കാമ്പ്രം) പാലം ഉദ്‌ഘാടനം വൈകീട്ട്‌ മൂന്നിന്‌ നഗരകാര്യ-ന്യൂനപക്ഷ ക്ഷേമ വകുപ്പ്‌ മന്ത്രി മഞ്ഞളാംകുഴി അലിയുടെ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്‌ ഉദ്‌ഘാടനം ചെയ്യും. ആലിപ്പറമ്പ്‌ ഗ്രാമപഞ്ചായത്തിനെയും പാലക്കാട്‌ ജില്ലയിലെ ചെര്‍പ്പുളശ്ശേരി നഗരസഭയേയും ബന്ധിപ്പിക്കുന്ന പാലം തൂതപ്പുഴയ്‌ക്ക്‌ കുറുകെയാണ്‌ നിര്‍മ്മിച്ചിരിക്കുന്നത്‌.
മലപ്പുറം നിയോജക മണ്‌ഡലത്തിലെ മുടിക്കോട്‌-വള്ളുവങ്ങാട്‌ റോഡില്‍ കടലുണ്ടിപ്പുഴയ്‌ക്ക്‌ കുറുകെ നിര്‍മിച്ച മുടിക്കോട്‌ പാലം ഉദ്‌ഘാടനം വൈകീട്ട്‌ നാലിനും, ഏറനാട്‌ നിയോജക മണ്‌ഡലത്തിലെ കാവനൂര്‍-കടുങ്ങല്ലൂര്‍ റോഡിനെ ബന്ധിപ്പിച്ച്‌ കടുങ്ങല്ലൂര്‍ തോടിന്‌ കുറുകെ നിര്‍മിച്ച ചിറപ്പാലം പാലത്തിന്റെ ഉദ്‌ഘാടനം 5.30 നും മന്ത്രി നിര്‍വഹിക്കും. യഥാക്രമം പി. ഉബൈദുള്ള എം.എല്‍.എ, പി.കെ. ബഷീര്‍ എം.എല്‍.എ. എന്നിവര്‍ അധ്യക്ഷത വഹിക്കും