ടിക്കറ്റ്‌ നിരക്കില്‍ 50 ശതമാനം ഇളവുമായി എത്തിഹാദ്‌

downloadഅബുദാബി: ടിക്കറ്റ്‌ നിരക്കില്‍ 50 ശതമാനം കുറവുമായി എത്തിഹാദ്‌ എയര്‍ലൈന്‍സ്‌. വാര്‍ഷിക സെയില്‍സ്‌ ക്യാമ്പിന്റെ ഭാഗമായാണ്‌ ബിസിനസ്‌, ഇക്കണോമി ക്ലാസുകളെ ലക്ഷ്യമിട്ട്‌ ടിക്കറ്റ്‌ നിരക്കില്‍ ഇളവ്‌ പ്രഖ്യാപിച്ചിട്ടുളളത്‌. ഇതോടെ 2017 ജൂലൈ വരെ ഈ ആനുകൂല്യത്തോടെ ലോകത്തെവിടെയും സഞ്ചരിക്കാം.

ആഗസ്‌റ്റ്‌ 29 നും സെപ്‌തംബര്‍ നാലിനും ഉള്ളില്‍ എത്തിഹാദ്‌.കോം വഴിയോ ലോക്കല്‍ ട്രാവല്‍ ഏജന്റ്‌ വഴിയോ ബുക്ക്‌ ചെയ്യുന്നവര്‍ക്കായിരിക്കും ഈ ഓഫര്‍ ലഭിക്കുക. എത്തയിഹാദ്‌ യാത്ര വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌ യൂറോപ്പ്‌, ഏഷ്യ, മിഡില്‍ ഈസ്റ്റ്‌, ആഫ്രിക്ക, അമേരിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ പ്രസിദ്ധമായ 400 സ്ഥലങ്ങളിലേക്കാണ്‌.

എത്തിഹാദ്‌ എയര്‍ലൈന്‍സിന്‌ പുറമെ എയര്‍ബെര്‍ലിന്‍, അലിറ്റാലിയ, എയര്‍ സെര്‍ബിയ, എയര്‍ സെയ്‌ച്ചെല്‍സ്‌, എത്തിഹാദ്‌ റീജിയണല്‍, ജെറ്റ്‌എയര്‍വേയ്‌സ്‌, നിക്കി എന്നീ എയര്‍ലൈന്‍സുകളുമായി ചേര്‍ന്നാണ്‌ പദ്ധതി. ആറ്‌ ഭൂഖണ്ഡങ്ങളിലെ സുപ്രധാന നഗരങ്ങള്‍ ഉള്‍പ്പെടുന്ന വിധത്തില്‍ അതാതുരാജ്യത്തെ എയര്‍ലൈനുകളുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുന്ന ശൃംഖലയുടെ കൂടി പിന്തുണയോടെയായിരിക്കും ഈ സംവിധാനം പ്രവര്‍ത്തിക്കുക.