തിരൂരില്‍ ബ്രൗണ്‍ഷുഗര്‍ ഉപയോഗിക്കവെ 5 പേരെ എകസൈസ് പിടികൂടി

brownതിരൂര്‍: താഴേപ്പാലം ബൈപ്പാസിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഓട്ടോറിക്ഷ നിര്‍ത്തിയിട്ട് ബ്രൗണ്‍ഷുഗറും കഞ്ചാവും ഉപയോഗിക്കുകയായിരുന്ന അംഞ്ചംഗ സംഘത്തെ തിരൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ജുനൈദും സംഘവും പിടികൂടി. എടപ്പാള്‍ സ്വദേശികളായ ആന്തൂര്‍ വീട്ടില്‍ ഷറഫുദ്ധീന്‍.(36), പറവത്ത് വളപ്പില്‍ സിറാജുദ്ധീന്‍(40),മുക്കത്തയില്‍ റഫീഖ്(27), പറവണ്ണ സ്വദേശി ചെറുകോയമോന്റെ പുരക്കല്‍ ശംസുദ്ധീന്‍(28) പുറത്തൂര്‍ സ്വദേശി തെക്കന്‍ വീട്ടില്‍ പ്രമോദ്(34) എന്നിവരാണ് പിടിയലായത്

ചങ്കരംകുളം ഹാള്‍ട്ടിങ്ങ് പെര്‍മിറ്റുള്ള ഒരു ഓട്ടോറിക്ഷ സംശയാസ്പദമയാ സാഹചര്യത്തില്‍ നിര്‍ത്തിയിട്ടിരുക്കുന്ന വിവരം നാട്ടുകാര്‍ എക്‌സൈസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അന്വേഷണത്തിനെത്തിയ എക്‌സൈസ് സംഘത്തിനെ കണ്ട് സംഘത്തിലെ രണ്ടുപേര്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചുവെങ്ങിലും ഇവരെ മല്‍പ്പിടത്തത്തിലൂടെ പിടികൂടുകയായിരുന്നു.
brwon sugarഎക്‌സൈസസ് സംഘത്തെ കണ്ട ഇവര്‍ മയക്കുമരുന്ന് ഉപയോഗിച്ചു കൊണ്ടിരുന്ന സിറിഞ്ചും കഞ്ചാവും തൊട്ടടുത്ത പുഴയിലേക്ക് വലിച്ചെറിഞ്ഞു. ഇത് എക്‌സൈസ് സംഘം പുഴക്കരയില്‍ നിന്നും കണ്ടെടുത്തു.
കോഴിക്കോട് നിന്നാണ് ഇവര്‍ ബ്രൗണ്‍ഷുഗര്‍ വാങ്ങിയതെന്ന് സമ്മതിച്ചു. ഇതനുസരിച്ച് മയക്കുമരുന്ന് നല്‍കിയ ആളെ കുറിച്ച് അന്വേഷണം നടന്നുവരുന്നുണ്ട്.

കോഴിക്കോടു നിന്ന് എത്തിക്കുന്ന ബ്രൗണ്‍ഷുഗര്‍ പൊന്നാിയില്‍ സൂക്ഷിച്ച് പിന്നീട് ഇത്തരം ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വെച്ച് ഉപയോഗിക്കുകയാണത്രെ ഇവരുടെ പതിവ്.

പ്രതികളെ ഇന്ന് കോടിതിയില്‍ ഹാജരാക്കും