പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടുത്തം

ദില്ലി : പ്രധാനമന്ത്രിയുടെ ഓഫീസില്‍ തീപിടുത്തം. ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീപിടുത്തമുണ്ടായത്. അഗ്നിശമനസേനയെത്തി തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് റിപ്പോര്‍ട്ട്.

അതീവ സുരക്ഷയുള്ള മേഖലയിലാണ് തീപിടുത്തമുണ്ടായത്. ചില കമ്പ്യൂട്ടറുകളും കത്തി നശിച്ചിട്ടുണ്ട്. എത്രമാത്രം പ്രധാനപ്പെട്ട ഫയലുകള്‍ സൂക്ഷിച്ചിട്ടുള്ള കമ്പ്യൂട്ടറുകളാണ് കത്തി നശിച്ചിട്ടുള്ളതെന്ന് പരിശോധിച്ച് വരികയാണ്. നിരവധി ഫയലുകളും കത്തി നശിച്ചിട്ടുണ്ട്.

സര്‍ക്കാരിന്റെ കാലാവധി തീരാനിരിക്കെയുണ്ടായ ഈ തീപിടുത്തം വിവാദമായേക്കും.